റുബാബ്, ഫ്രഞ്ച് നോട്ട്, ബന്ധെജ്, റസ്റ്റിക് പ്ലാസോ...ഇവയെല്ലാം എന്താണ്?

റുബാബ്, ഫ്രഞ്ച് നോട്ട്, ബന്ധെജ്, റസ്റ്റിക് പ്ലാസോ, അംഗ്രേഖ, ടൈൽ കട്ട്, ഇശ്റീൻ, ഹെവി മുൻഗ...എന്താണ് ഇതൊക്കെ എന്ന് അത്ഭുതപ്പെടേണ്ട. ഫാഷൻ ലോകത്തെ ഏറ്റവും പുതിയ അംഗങ്ങളാണ് ഇവരെല്ലാം.
ഇവയിൽ പലതും സാധാരണക്കാർക്ക് ലഭ്യമല്ലാത്ത വിലയേറിയ ഡിസൈനുകളാണ്. ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാൻ താല്പര്യമില്ലാത്തവർ നമ്മുടെ ഇടയിൽ കുറവാണ്. പ്രത്യേകിച്ചും വിവാഹം മുതലായ സന്ദർഭങ്ങളിൽ. പക്ഷെ വിലയും ലഭ്യതക്കുറവുമാണ് പ്രധാന വില്ലന്മാർ.
[embed]https://youtu.be/9LeYSFcWBIk[/embed]
ഏറ്റവും മികച്ചതും പുതിയതുമായ ആഗോള ഫാഷൻ ഡിസൈനർ വസ്ത്രങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്ന കേരളത്തിലെ വളരെ ചുരുക്കം വസ്ത്രാലയങ്ങളിൽ ഒന്നാണ് മഞ്ചേരിയിലെ റഷീദ് സീനത്ത് വെഡ്ഡിങ് മാൾ.
കേരളത്തിൽ ആദ്യമായി 'വെര്‍ച്വല്‍ ഡ്രസ്സിംഗ് റൂം' അവതരിപ്പിച്ച മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാൾ ഇപ്പോൾ തികച്ചും വ്യത്യസ്തമായ കാംപെയ്നാണ് ആരംഭിച്ചിരിക്കുന്നത്. ‘വൈബ്രൻസ ഡിസൈനർ ഫെസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന മേളയിൽ റുബാബ് ചുരിദാറുകൾ, ഫ്രഞ്ച് നോട്ട് ചുരിദാറുകൾ, ബന്ധെജ് ദുപ്പട്ട ഹാൻഡ് വർക് ചുരിദാറുകൾ, റസ്റ്റിക് പ്ലാസോ ചുരിദാറുകൾ, അംഗ്രേഖ കുർത്തി, ടൈൽ കട്ട് കുർത്തി, ഇശ്റീൻ ടോപ്, ഹെവി മുൻഗ കുർത്തി തുടങ്ങി ലോകോത്തര ഡിസൈനുകളുടെ വലിയ ശേഖരമാണ് ആളുകൾക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത്.
ഏറ്റവും പുതിയ ട്രെൻഡുകൾ ഏറ്റവും ആദ്യം അവതരിപ്പിക്കുക എന്നതാണ് മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാളിന്റെ രീതി. കേരളീയർക്ക് അന്യമായ ഡിസൈനർ വസ്ത്രങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണെന്ന് ‘വൈബ്രൻസ ഡിസൈനർ ഫെസ്റ്റ്'.
ഇവ കൂടാതെ, സൂന അറേബ്യൻ പർദകൾ, അറേബ്യൻ പ്ലീറ്റഡ് അബായകൾ, കിമോനോ അബായകൾ, പോൾക ഡോട്സ് സ്കാർഫുകൾ എന്നിവയുടെ റമദാൻ–--ഈദ് സ്പെഷൽ ശേഖരവുമുണ്ട്. ഒപ്പം മികച്ച കോസ്റ്റ്യും ഡിസൈനർമാരുടെയും ബ്യൂട്ടി കൺസൾട്ടൻസിന്റെയും സേവനവുമുണ്ടാകും. ദുബായിയിൽ സ്വന്തമായി പ്രൊഡക്ഷൻ ഫെസിലിറ്റി തന്നെയുണ്ട് സ്ഥാപനത്തിന്.
വസ്ത്ര വ്യാപാര രംഗത്ത് തലമുറകളുടെ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാൾ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സീനത്ത് റഷീദിന്റെ വരവ്. അന്നുതൊട്ടേ കൈമുതലാക്കിയ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന സീനത്ത് റഷീദ് ഏറ്റവും പുതിയ ട്രെൻഡുകൾ അവതരിപ്പിച്ചു കൊണ്ടാണ് മലബാർ വസ്ത്രവ്യാപാര രംഗത്ത് വേറിട്ട് നിൽക്കുന്നത്.
"സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്ക് പോലും ഏറ്റവും വിലക്കുറവില്‍ മാന്യമായി ധരിക്കാവുന്ന വസ്ത്രം ലഭ്യമാക്കുക എന്നതായിരുന്നു മുൻതലമുറയുടെ ലക്ഷ്യം. ഇന്നും ഞാന്‍ പിന്തുടരുന്നത് ആ തത്വം തന്നെയാണ്,'' സീനത്ത് റഷീദ് പറയുന്നു.
ആറുനിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ തീര്‍ത്തിരിക്കുന്ന വെഡ്ഡിംഗ് മാളില്‍ വിവാഹ വസ്ത്രങ്ങള്‍ക്കായി വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ശരീരത്തിനണങ്ങുന്ന വസ്ത്രം അതിവേഗം തെരഞ്ഞെടുക്കാന്‍ കസ്റ്റമേഴ്സിനെ സഹായിക്കുന്ന വെര്‍ച്വല്‍ ഡ്രസ്സിംഗ് റൂമാണ് വെഡ്ഡിംഗ് മാളിന്റെ മറ്റൊരു സവിശേഷത. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനമെന്ന് വെഡ്ഡിംഗ് മാള്‍ സാരഥികള്‍ വ്യക്തമാക്കുന്നു.
Disclaimer: This is a sponsored feature