ഇനി കച്ചവടം ഉഷാറാക്കാം! റീറ്റെയ്ൽ വ്യാപാരികൾക്കായി ഇതാ ഒരു ആപ്പ് 

ഓഫറുകൾ വാരി വിതറിയിട്ടും പുതിയ മാർക്കറ്റിംഗ് ആശയങ്ങൾ മാറി മാറി പരീക്ഷിച്ചിട്ടും കച്ചവടം വിചാരിച്ചപോലെ ഉയരുന്നില്ലെന്നാണോ? നല്ല കസ്റ്റമർ സേവനം, മിടുക്കരായ തൊഴിലാളികൾ, മികച്ച ഉൽപന്നങ്ങൾ എന്നിവയുണ്ടായിട്ടും എന്തുകൊണ്ടാണ് നിങ്ങളുടെ വ്യാപാരം മെച്ചപ്പെടാത്തത്?

നിങ്ങൾ നൽകുന്ന ഓഫറുകളെക്കുറിച്ചുള്ള വാർത്തകൾ ആളുകളിലേക്ക് വേണ്ടത്ര എത്താത്തതോ അത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കാത്തതോ ആയിരിക്കും പലപ്പോഴും ഇതിന് പിന്നിലെ പ്രശ്‌നം. എന്താണ് ഇതിനൊരു പരിഹാരം? 'മെട്രോ പ്ലസ്' എന്ന മൊബൈൽ ആപ്പിൽ ഇതിനുള്ള സൊല്യൂഷൻ ഉണ്ടെന്നാണ് നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.

റീറ്റെയ്ൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരു പോലെ പ്രയോജനപ്രദമായ ആപ്പ് നൂതനായ ഒരു ആശയമാണ് മുന്നോട്ടു വെക്കുന്നത്. മെട്രോപ്ലസ് മാനേജിങ് ഡയറക്ടറായ മുഹമ്മദ് ഷഹലും ഡയറക്ടർമാരായ ആഷിഖ്മോൻ കെ.കെ, നവാസ് കെ എന്നിവരാണ് ഈ പുതു ആശയത്തിന് പിന്നിൽ. ആപ്പ് മേയ് ആദ്യം പുറത്തിറക്കും.

ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും അവരുടെ മൊബൈലിൽ ഈ ആപ്പ് സൗജന്യമായി തന്നെ ഡൗൺലോഡ് ചെയ്യാം. ചെറുകിട വ്യപാരികൾക്ക് പുതിയ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാനും ഈ ആപ്പിന് സാധിക്കും.

ആപ്പ് എങ്ങനെ ഉപയോഗിക്കാം

 • മെട്രോ പ്ലസ് ആപ്ളിക്കേഷൻ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുക
 • മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുക
 • നിങ്ങളുടെ ലൊക്കേഷൻ തെരഞ്ഞെടുക്കുക
 • മെട്രോ പ്ലസ് സംവിധാനവുമായി സഹകരിക്കുന്ന ഷോപ്പുകളിൽ നിന്ന് സാധനം വാങ്ങിക്കഴിഞ്ഞാൽ ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോ മൊബൈൽ നമ്പർ നൽകുകയോ ചെയ്യുക.
 • റിവാർഡ് പോയ്ന്റുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിക്കോളും

റീറ്റെയ്ൽ ഉടമകൾക്ക് എന്താണ് മെച്ചം

 • മെട്രോ പ്ലസ് ഒരു പ്രദേശത്തുനിന്ന് ഒരു വിഭാഗത്തിൽപ്പെട്ട ഒരു ഷോപ്പിനെ മാത്രമേ തെരഞ്ഞെടുക്കൂ. ഇത്തരത്തിൽ അവിടെയുള്ള പരമാവധി ഉപഭോക്താക്കളെ ഈ ഷോപ്പിലേക്കെത്തിക്കുകയും അതുവഴി അവരുടെ ബിസിനസ് മെച്ചപ്പെടുത്താനും മെട്രോപ്ലസിന് സാധിക്കും.
 • റിവാർഡ് പോയിന്റ് സംവിധാനത്തിലൂടെ ഉപഭോക്താക്കളെ നിലനിർത്താം
 • റീറ്റെയ്ൽ ഷോപ്പിലെ ഉൽപന്നങ്ങൾ വിൽക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോം മെട്രോ പ്ലസ് നിങ്ങൾക്കായി തയ്യാറാക്കും
 • ഹോം ഡെലിവറി സാധ്യമല്ലാത്ത കച്ചവടക്കാർക്ക് മെട്രോ പ്ലസിന്റെ ഡെലിവറി സൗകര്യം മിതമായ നിരക്കിൽ ഉപയോഗിക്കാം
 • ആപ്പ് വഴി നിങ്ങളുടെ പരസ്യം ചെയ്യാം
 • റീറ്റെയ്ൽ മേഖലയിലുള്ള മറ്റ് സംരംഭകരുമായി ചേർന്ന് ബിസിനസ് കമ്മ്യൂണിറ്റി രൂപീകരിക്കാൻ ഈ ആപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.
 • മെട്രോപ്ലസ് ആപ്പുമായി സഹകരിക്കുന്ന കച്ചവടക്കാർക്ക് 'ഹാപ്പിനസ് പ്രോഗ്രാ'മിലൂടെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗിഫ്റ്റുകളും വിദേശ യാത്രകളും ലഭിക്കും.

ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം

 • ഒരു ഉപഭാക്താവ് മെട്രോപ്ലസുമായി സഹകരിക്കുന്ന ഒരു ഷോപ്പിൽ നിന്ന് സാധനം വാങ്ങിയാൽ ഉടനെ അവരുടെ മെട്രോപ്ലസ് അക്കൗണ്ടിലേക്ക് റിവാർഡ് പോയിന്റ് എത്തിച്ചേരും. ആ പോയിന്റ് ഉപയോഗിച്ച് മെട്രോപ്ലസുമായി സഹകരിക്കുന്ന ഏത് ഷോപ്പിലും സാധനങ്ങൾ വാങ്ങാം.
 • ‌നേരിട്ട് കടയിൽ വന്ന് സാധനങ്ങൾ വാങ്ങാൻ സാധിക്കാത്ത ഉപഭോക്താക്കൾക്ക് മെട്രോപ്ലസ് ആപ്പിലെ ഇ-കൊമേഴ്‌സ് ഓപ്ഷനിലൂടെ ഓൺലൈനായി അതേ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങാം.
 • മുകളിൽ പറഞ്ഞ ഹാപ്പിനസ് പ്രോഗ്രാമിൽ ഉപഭാക്താക്കൾക്കും പങ്കെടുക്കാം
 • ഉത്പന്നങ്ങളെക്കുറിച്ചോ ഓഫറുകളെക്കുറിച്ചോ ഉപഭോക്താവിന് സംശയങ്ങളുണ്ടെങ്കിൽ ഷോപ്പിലെ ജീവനക്കാരുമായിചാറ്റ് ചെയ്യാനുള്ള അവസരവുമുണ്ട്.
 • മെട്രോ പ്ലസ്സിലൂടെ ലഭിക്കുന്ന റിവാർഡുകൾ സുഹൃത്തുക്കളുമായോ വീട്ടുകാരുമൊയോ പങ്കിടുകയും ചെയ്യാം. ഈ റിവാർഡ് പോയ്ന്റുകൾ മൊബൈൽ, ഡിടിഎച്ച് റീചാർജിനോ ഉപയോഗിക്കുകയും ചെയ്യാം.
 • പർച്ചേസിന് പോകുമ്പോൾ ആ ഷോപ്പിൽ വെച്ച് ഒരു സെൽഫി എടുത്ത് മെട്രോ പ്ലസ് വഴി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്താലും റിവാർഡ് പോയ്ന്റുകൾ നേടാം.
 • നിങ്ങളുടെ ലൊക്കേഷനിലെ ഏറ്റവും മികച്ച ഓഫറുകൾ തെരഞ്ഞെടുക്കാനും ഈ ആപ്പ് ഉപയോഗിക്കാം.

മെട്രോപ്ലസിൽ ലിസ്റ്റ് ചെയ്യപ്പെടാൻ താല്പര്യമുള്ള വ്യാപാരികൾക്കും കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർക്കും താഴെപ്പറയുന്ന ഇമെയിൽ ഐഡി വഴിയോ, ഫോൺ നമ്പർ മുഖേനയോ ബദ്ധപ്പെടാവുന്നതാണ്.

Info@metrobusinessgroup.com

9207046226, 9207246226, 9207646226

Disclaimer: This is a sponsored feature

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it