കൊലുസ് പണയം വെച്ചുകിട്ടിയ 30,000 രൂപയിൽ നിന്ന് തുടക്കം, സ്മിതയുടേത് പത്തരമാറ്റ് വിജയം

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഒരുങ്ങിയപ്പോൾ സ്മിതയ്ക്ക് ആകെ കൈമുതലായുണ്ടായിരുന്നത് ലക്ഷ്യം നേടിയെടുക്കാനുള്ള മനസു മാത്രമായിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപമില്ല, ആരുടേയും പിന്തുണയില്ല, ബിസിനസിൽ മുൻ പരിചയമില്ല!  സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഒരുങ്ങിയപ്പോൾ സ്മിതയ്ക്ക്  ആകെ കൈമുതലായുണ്ടായിരുന്നത് ലക്ഷ്യം നേടിയെടുക്കാനുള്ള മനസു  മാത്രമായിരുന്നു.   

ഇന്ന് 600 ലധികം ജീവനക്കാരും 65 ഓളം ഫ്രാഞ്ചൈസികളുള്ള സുരക്ഷാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയാണ് സ്മിത എൽ എന്ന മഞ്ചേരി സ്വദേശി. സ്മിതയുടെ സ്ഥാപനത്തിൽ 99 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത.      

പഠിച്ചു കഴിഞ്ഞു ജോലി തേടി നടക്കുന്ന കാലത്താണ് ബിസിനസ് മോഹം തലയ്ക്ക് പിടിച്ചത്. എംഎ മലയാളവും ബിഎഡും ഉണ്ടായിരുന്നെങ്കിലും അധ്യാപികയാകാൻ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധികളായിരുന്നു കാരണം. 

വ്യത്യസ്തമായെന്തെങ്കിലും മേഖല തെരഞ്ഞെടുക്കണമെന്ന് തോന്നിയപ്പോൾ സ്മിതയുടെ മനസ്സിൽ തെളിഞ്ഞത് അടുക്കളയാണ്. ഭൂരിഭാഗം സ്ത്രീകളും  ദിവസത്തിലേറ്റവും കൂടുതൽ സമയം ചെലവിടുന്നത് അടുക്കളയിലാണല്ലോ!  അവിടെനിന്നാണ് സുരക്ഷാ സർവീസസിന്റെ തുടക്കം.

ബിസിനസ് തുടങ്ങാൻ പണം എവിടെനിന്ന് എന്ന് ചിന്തിച്ചപ്പോഴായിരുന്നു കൊലുസ് പണയം വെക്കാൻ തീരുമാനിച്ചത്. പണയം വെച്ചു കിട്ടിയ 30,000 രൂപയുമായി പ്രൊപ്രൈറ്റർഷിപ്പിൽ സ്മിത സ്വന്തം സംരംഭം തുടങ്ങി.      

സുരക്ഷയുടെ ആദ്യകാല പ്രവർത്തനങ്ങൾ ഗ്യാസ് സ്റ്റവ് റിപ്പയറിങ്ങിൽ മാത്രം ഒതുങ്ങി നിന്നതായിരുന്നു. തുടക്കത്തിൽ രണ്ടു സ്ത്രീകളായിരുന്നു ജീവനക്കാർ. ഇന്ന് 500 ലധികം വനിതാ ജീവനക്കാരുണ്ട് കമ്പനിക്ക്. 

എന്തിനും ഏതിനും എക്സ്ക്യൂസുകൾ നിരത്തുന്ന രീതി സ്ത്രീകൾ മാറ്റണമെന്ന് സ്മിത പറയുന്നു. “കുട്ടികൾ ഒന്നു വലുതാകട്ടെ, കുറച്ചു പണം ആദ്യം സമ്പാദിക്കട്ടെ എന്നുള്ള ന്യായങ്ങൾ മാറ്റിവെച്ച് ഇപ്പോൾത്തന്നെ നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രകൾ ആരംഭിക്കണം,” അവർ കൂട്ടിച്ചേർത്തു. തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റുന്നിടത്താണ് ഒരു സ്ത്രീസംരംഭകയുടെ കഴിവ് തെളിയിക്കേണ്ടെന്നതാണ് സ്മിതയുടെ പക്ഷം. 

‘ദ്യുതി’യുടെ വരവ് 

ആദ്യത്തെ നാല് വർഷം സർവീസ് രംഗത്തായിരുന്നു. പിന്നീട് കിച്ചൻ സേഫ്റ്റി ഉൽപന്നങ്ങൾ സ്വന്തം ബ്രാൻഡിൽ വിപണിയിലിറക്കി. സുരക്ഷയുടെ ഏറ്റവും പുതിയ കൺസപ്റ്റ് ആണ് ‘ദ്യുതി’. വാട്ടർ പ്യുരിഫയറുകൾ, ഇൻഡക്ഷൻ കുക്കർ, മിക്സി, ഹാൻഡ്‌വാഷ് തുടങ്ങി 45 ഓളം ഉൽപന്നങ്ങൾ ഇപ്പോൾ ഈ ബ്രാൻഡ് നെയ്മിന് കീഴിൽ വിപണിയിലുണ്ട്. 

വനിതകൾക്ക് സംരംഭകത്വ അവസരം 

ഓരോ പഞ്ചായത്തിലും സ്ത്രീകൾക്ക് ഫ്രാഞ്ചൈസി ആരംഭിക്കാൻ അവസരമൊരുക്കുകയാണ് സുരക്ഷ ചെയ്യുന്നത്. 3.5 ലക്ഷം രൂപ മുതൽ മുടക്കിൽ ഫ്രാൻഞ്ചൈസി ആരംഭിക്കാം. സ്ത്രീകളുടെ പേരിൽ മാത്രമേ ലൈസൻസ് അനുവദിക്കൂ. സുരക്ഷയുടെ സ്വന്തം സിലബസ് അനുസരിച്ച് ഇവർക്ക് പരിശീലനവും നൽകും. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകളാലുള്ള ഒരു സംരംഭമെന്ന് വേണമെങ്കിൽ സുരക്ഷയെ വിശേഷിപ്പിക്കാം. “സ്ത്രീകൾക്ക് വരുമാനമുണ്ടെങ്കിലേ, രാജ്യത്തെ പ്രതിശീർഷ വരുമാനം വർധിക്കുകയുള്ളു. അങ്ങനെ നോക്കുമ്പോൾ സുരക്ഷ ഒരു വലിയ സാമൂഹ്യ പ്രതിബദ്ധത കൂടിയാണ് നിറവേറ്റുന്നത്,” സ്മിത പറയുന്നു. 

999 മിഷൻ 

90 ദിവസത്തിനുള്ളിൽ 1000 വനിതാ സംരംഭകരെ സൃഷ്ടിക്കുക എന്ന പുതിയ മിഷൻ ഏറ്റെടുത്തിരിക്കുകയാണ് സ്മിതയും സുരക്ഷാ ടീമും. 999 ഫ്രാൻഞ്ചൈസികളാണ് തുറക്കാൻ പ്ലാൻ. ഓഗസ്റ്റ് മുതലാണ് ഈ പദ്ധതി ആരംഭിക്കുക. 5000 സ്ത്രീകൾക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കണമെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ലോകം മുഴുവനും അറിയപ്പെടുന്ന ബ്രാൻഡാക്കി സുരക്ഷയെ വളർത്തുന്നതു വരെ തനിക്ക് വിശ്രമമില്ലെന്ന് സ്മിത പറയുന്നു.

ഫ്രാഞ്ചൈസി അവസരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക: +91- 9496671683, 8907876597.

Disclaimer: This is a sponsored feature

LEAVE A REPLY

Please enter your comment!
Please enter your name here