5 ജി ഇന്ത്യയിലെത്താന്‍ വൈകും? കാരണങ്ങളിതാണ്
വിവര സാങ്കേതിക വിദ്യയുടെ മറ്റൊരു കുതിച്ചു ചാട്ടമായ 5 ജി സാങ്കേതികവിദ്യയ്ക്കായി ലോകം മുഴുവന്‍ ഉറ്റു നോക്കുകയാണ്. 4 ജി വേഗതയേക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജി നെറ്റ്വക്കുകള്‍ കാഴ്ച വെക്കുക എന്നാണ് ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. 5 ജി കണക്റ്റിവിറ്റിയുടെ വരവ് ഇന്റര്‍നെറ്റ് ഉപഭോഗത്തെ മാത്രമല്ല പ്രോത്സാഹിപ്പിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ്, ഓട്ടോമൊബൈല്‍, വിആര്‍, എഐ, ഐഒടി തുടങ്ങിയവയ്ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കുമെല്ലാം 5ജി ഉത്തേജകമാകുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ വന്‍ കരാറുകള്‍ വരെ ഇതിനോടകം 5ജിയുടെ അടിസ്ഥാനത്തില്‍ വന്നുകഴിഞ്ഞു. 2020 ഓടെ ഇന്ത്യയിലും 5 ജി കണക്റ്റിവിറ്റി ലഭ്യമാകുമെന്നായിരുന്നു കരുതിയിരുന്നത്. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിങ്ങനെ രാജ്യത്തെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരും ഇതിനായി തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. രാജ്യത്തുടനീളം 5 ജി നടപ്പാക്കാനുള്ള പദ്ധതിയുടെ ട്രയല്‍ ഘട്ടത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കായുള്ള സൗകര്യമൊരുക്കലാണ് കമ്പനികള്‍ ആരംഭിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ 5ജിയെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ചയാകുകയാണ്. കോവിഡ് മൂലമുണ്ടായ മാറ്റങ്ങളാണ് പ്രാഥമികമായും ഇതിലുള്ളത്. ലോക്ക്‌ഡൌണ്‍ എല്ലാ വ്യവസായങ്ങളെയും ബാധിച്ചതിനാല്‍ ഇന്ത്യയിലെ 5 ജി റോള്‍ഔട്ട് ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൊണ്ട് തന്നെ എല്ലാ സന്നാഹങ്ങളും ഒരുക്കുന്ന ജിയോയ്ക്ക് പോലും 5 ജി കണക്റ്റിവിറ്റി ആരംഭിക്കുന്നതില്‍ കാലതാമസമുണ്ടായേക്കും. വരും മാസങ്ങളില്‍ റിലയന്‍സ് ജിയോ 5ജി നെറ്റ്വര്‍ക്ക് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയേക്കും. എന്താലായും ഈ വര്‍ഷം ജി ട്രയല്‍ നടക്കുമോ എന്ന കാര്യം പോലും നിലവിലെ സാഹചര്യത്തില്‍ സംശയമാണ്. വേണ്ടത്ര ടവറുകള്‍, അവയുമായി ബന്ധപ്പെട്ട സര്‍വീസിംഗ് ജോലികള്‍, ഓപ്പറേറ്റിംഗ് സംവിധാനം ഒരുക്കല്‍ എന്നിവയ്‌ക്കെല്ലാം ഇനിയും മാസങ്ങളെടുക്കും.
5 ജിക്കായി തയ്യാറെടുത്ത് ജിയോ
റിലയന്‍സ് ജിയോ ഇന്ത്യയില്‍ 5 ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കല്‍ വേഗത്തിലാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി വരികയായിരുന്നു. 5 ജി നെറ്റ്വര്‍ക്കുകള്‍ വിന്യസിക്കുന്നതിന് സ്വന്തം സാങ്കേതിക വിദ്യ, ഇന്‍ഫ്രാസ്ട്രക്ചര്‍, ഉപകരണങ്ങള്‍ എന്നിവ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ജിയോയ്ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഈ സാങ്കേതികവിദ്യകളുടെയും ഡിസൈനുകളുടെയും നിര്‍മ്മാണം തേര്‍ഡ് പാര്‍ട്ടി കമ്പനികള്‍ക്ക് ഔട്ട്സോഴ്സ് ചെയ്‌തേക്കും. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കമ്പനി പുറത്തു വിട്ടേക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline