അറ്റാദായം 201.6 ശതമാനം ഉയര്‍ത്തി ഈ അദാനി കമ്പനി

അദാനി പവര്‍ ലിമിറ്റഡിന്റെ (Adani Power) അറ്റാദായത്തില്‍ 201.6 ശതമാനം വര്‍ധനവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (Fy23) രണ്ടാം പാദത്തില്‍ 695.23 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അദാനി പവറിന്റെ അറ്റാദായം 230.6 കോടി രൂപയായിരുന്നു.

കമ്പനിയുട ഏകീകൃത വരുമാനം 51.5 ശതമാനം ഉയര്‍ന്ന് 8,445.99 കോടി രൂപയിലെത്തി. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ ഏകീകൃത EBITDA 2,350 കോടി രൂപയാണ്. അതേ സമയം അദാനി പവറിന്റെ ഓഹരികള്‍ 3.88 ശതമാനം നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

357 രൂപയാണ് അദാനി പവര്‍ ഓഹരിയുടെ ഇപ്പോഴത്തെ വില. 2022 തുടങ്ങിയ ശേഷം ഇതുവരെ കമ്പനിയുടെ ഓഹരികള്‍ ഉയര്‍ന്നത് 250 ശതമാനത്തിന് മുകളിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it