അദാനി ഗ്രൂപ് എൻഡിടിവിയുടെ 26 % ഓഹരികൾ കൂടി വാങ്ങും

എൻഡിടിവി യുടെ 50 ശതമാനത്തിൽ അധികം ഓഹരികൾ സ്വന്തമാക്കാൻ പ്രമുഖ വ്യവസായി അദാനിയുടെ ശ്രമം. ആഗസ്റ്റിൽ 29.8 % ഓഹരികൾ കരസ്ഥമാക്കിയതിന് പിന്നാലെ 26% ഓഹരികൾ വാങ്ങാനുള്ള ഓഫറുമായി അദാനി രംഗത്ത്.

അദാനി ഗ്രൂപ്പിന് ഒപ്പം, വിശ്വപ്രദാൻ കൊമ്മേർഷ്യൽ നെറ്റ്‌വർക്ക്(വി സി പി എൽ ), എ എം ജി മീഡിയ എന്നിവർ ചേർന്നാണ് 1.67 കോടി ഓഹരികൾ വാങ്ങാൻ ശ്രമിക്കുന്നത്. ആദ്യ ഓഫർ വെച്ചതിൽ റ്റെ കാലാവധി നവംബർ 1 ന് കഴിഞ്ഞു. ഒരു ഓഹരിക്ക് 294 രൂപ നിരക്കിലാണ് വാങ്ങുന്നത്. പുതിയ ഓഫർ കാലാവധി നവംബർ 22 മുതൽ ഡിസംബർ 5 വരെ യാണ്. പൊതു നിക്ഷേപകർക്ക് 38.55 % ഓഹരി വിഹിതം ഉണ്ട്.

ആഗസ്റ്റിൽ അദാനി ഗ്രൂപ് വി സി പി എൽ വാങ്ങി. വി സി പി എല്ലാണ് 2009 -10 ൽ 403 കോടി രൂപ പ്രണായി റോയിയുടെ നേതൃത്വത്തിൽ ഉള്ള എൻഡിടിവിക്ക് വാറണ്ടുകൾക്ക് പകരമായി നൽകി. ഇത് പിന്നീട് 29.18 % ഓഹരികൾ കരസ്ഥമാക്കാൻ കഴിഞ്ഞു. അദാനി 26 % ഓഹരികൾ കരസ്ഥമാക്കിയാൽ എൻ ഡി ടി വി യുടെ പ്രൊമോട്ടർ സ്ഥാപനമായ ആർ ആർ പി ആർ ഹോൾഡിങ്‌സീന്റെ 100 % അടച്ച മൂലധനം (paid-up capital) സ്വന്തമാക്കും

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it