എയര്‍ ഇന്ത്യ മെയ് പകുതിയോടെ സേവനം പുനരാരംഭിച്ചേക്കും

ഐഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 25 ശതമാനം മുതല്‍ 30 ശതമാനം വരെ സര്‍വ്വീസുകള്‍ മെയ് പകുതിയോടെ പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്.

air-india-express-begins-cargo-operations
-Ad-

ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതു പോലെ ലോക്ഡൗണ്‍ അവസാനിച്ചാല്‍ മെയ് പകുതിയോടെ വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 25 ശതമാനം മുതല്‍ 30 ശതമാനം വരെ സര്‍വ്വീസുകള്‍ മെയ് പകുതിയോടെ പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വന്‍ നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കണം. കാബിന്‍ ക്രൂ, പൈലറ്റുമാര്‍ എന്നിവരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് സ്റ്റാഫുകള്‍ക്ക് അയച്ച കത്തില്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു.

പാസഞ്ചേഴ്‌സിന്റെ വിശദാംശങ്ങള്‍ കൂടാതെ ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറോട് (ഇഡി) ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള തയ്യാറാടെപ്പുകളാണ് നടത്തുന്നത്.

-Ad-

ഗള്‍ഫില്‍ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും പ്രവാസികളെ തിരികെ എത്തിക്കാന്‍ തയ്യാറായിരിക്കാന്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുമെന്നാണ് കണക്കാക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here