രാജ്യാന്തര റോമിങ്ങ്: പദ്ധതിയും നിരക്കും പുതുക്കി എയര്‍ടെല്‍
പായ്ക്കുകള്‍ ഏകീകരിച്ചും കൂടുതല്‍ സൗകര്യപ്രദമാക്കിയും എയര്‍ടെല്‍ രാജ്യാന്തര റോമിങ് സേവനം നവീകരിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഉപയോഗിച്ച് അവരുടെ രാജ്യാന്തര റോമിങ് പാക്കേജ് ഉപയോഗ വിവരങ്ങള്‍ തത്സമയം അറിയാം.
അന്താരാഷ്ട്ര റോമിങ് പരിധിയോട് അടുക്കുമ്പോള്‍ അനാവശ്യ ഉപയോഗം കുറയ്ക്കാനും അമിത ഉപയോഗം വഴി വരുന്ന ചാര്‍ജുകള്‍ ഒഴിവാക്കാനുമായി ഡാറ്റ സേവനം ബാര്‍ ചെയ്യും.അതോടെ എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റൊരു പാക്ക് എടുക്കുകയോ ടോപ്-അപ്പ് ഉപയോഗിക്കുകയോ ചെയ്യാം. ഇന്റര്‍നാഷണല്‍ റോമിങ് സേവനം യഥേഷ്ടം പ്രവര്‍ത്തനക്ഷമമാക്കകുകയും അവസാനിപ്പിക്കകയും ചെയ്യാം.
വിദേശയാത്രയ്ക്ക് 30 ദിവസം മുമ്പ് തന്നെ അന്താരാഷ്ട്ര റോമിങ് പാക്കേജുകള്‍ ആക്റ്റിവേറ്റ് ചെയ്യാം.ഉപഭോക്താവ് വിദേശത്തെത്തി അവിടുത്തെ നെറ്റ് വര്‍ക്കുമായി മൊബൈല്‍ കണക്റ്റ് ആവുന്നത് മുതലാണ് റോമിങ് പായ്ക്കിന്റെ വാലിഡിറ്റി തുടങ്ങുക. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ സേവനം നേരത്തെ തന്നെ ലഭ്യമാണ്.
എയര്‍ടെല്‍ തയ്യാറാക്കിയിരിക്കുന്ന ആഗോള പായ്ക്കുകള്‍ വിവിധ രാജ്യങ്ങളിലേക്കായാണ്. പല രാജ്യങ്ങളിലേക്കുമുള്ള യാത്രയില്‍ ചെയ്യാന്‍ ഒരേ പായ്ക്ക് പ്രയോജനപ്പെടും.
1199 രൂപയുടെ പുതിയ ആഗോള പായ്ക്കില്‍ ഒരു ജിബി ഡാറ്റ, ഇന്ത്യയിലേക്കും ആതിഥേയ രാജ്യത്തേക്കുമുള്ള 100 മിനിറ്റ് ഇന്‍കമിങ്/ഔട്ട്‌ഗോയിങ് കോളുകള്‍, 30 ദിവസത്തേക്ക് പരിധിയില്ലാത്ത എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നു.799 രൂപയുടേതില്‍ ഇന്ത്യയിലേക്കും അതിഥേയ രാജ്യത്തേക്കുമുള്ള 100 മിനിറ്റ് ഇന്‍കമിങ്/ഔട്ട്‌ഗോയിങ് കോളുകള്‍, 30 ദിവസത്തേക്ക് പരിധിയില്ലാത്ത എസ്എംഎസ്.
പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള 4999 രൂപയുടെ പുതിയ പായ്ക്ക്: ദിവസവും 1 ജിബി ഡാറ്റ, പരിധിയില്ലാത്ത ഇന്‍കമിങ് കോളുകള്‍, ഇന്ത്യയിലേക്കും അതിഥേയ രാജ്യത്തേക്കും 500 മിനിറ്റ് ഔട്ട്‌ഗോയിങ് കോള്‍, 10 ദിവസത്തേക്ക് പരിധിയില്ലാത്ത എസ്എംഎസ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline