അവശ്യവസ്തുക്കള്‍ മാത്രമല്ല, എല്ലാതരം ഇ കൊമേഴ്‌സ് സേവനങ്ങളും തിങ്കളാഴ്ച മുതല്‍
നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയില്‍ ഇ കൊമേഴ്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. രാജ്യത്ത് ഗ്രീന്‍, ഓറഞ്ച് സോണുകളായി പ്രഖ്യാപിച്ചയിടങ്ങളിലാവും ഈ സേവനം ലഭ്യമാകുക. നേരത്തേ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, കംപ്യൂട്ടറുകള്‍ തുടങ്ങിയവയൊക്കെ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ ലഭ്യമാകും.
എന്നാല്‍ റെഡ് സോണില്‍ അവശ്യവസ്തുക്കളുടെ വിതരണം മാത്രമേ നടക്കുകയുള്ളൂ. ഈ തീരുമാനം ആയിരക്കണക്കിന് സൂക്ഷ്മ ചെറുകിട സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും അനുഗ്രഹമാകും. ലോക്ക് ഡൗണിന് മുമ്പ് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്കാവും ആമസോണ്‍, സ്‌നാപ് ഡീല്‍ പോലുള്ള കമ്പനികള്‍ മുന്‍ഗണന നല്‍കുക.
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളായ ഷവോമി, സാംസംഗ്, വിവോ തുടങ്ങിയ ഫോണ്‍ നിര്‍മാതാക്കളെല്ലാം നേരത്തെ തന്നെ പുതിയ മോഡലുകളുടെ പ്രീപെയ്ഡ് ഓര്‍ഡര്‍ ശേഖരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ എന്ന് ഫോണ്‍ ലഭ്യമാക്കും എന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ ഇളവുകള്‍ ലഭ്യമായതോടെ അവ ഉപഭോക്താവിലേക്കെത്തിക്കാന്‍ എളുപ്പത്തില്‍ കഴിയും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline