ഇനിയെല്ലാം ഒരു കുടക്കീഴില്‍; ഈ വമ്പന്റെ കീഴിലെ ഏഴ് കമ്പനികള്‍ ലയിപ്പിക്കുന്നു

ടാറ്റാ ഗ്രൂപ്പിന് (Tata Group) കീഴിലെ ആറ് സബ്‌സിഡിയറികളെയും ഒരു അസോസിയേറ്റ് കമ്പനിയെയും ലയിപ്പിക്കാന്‍ ബോര്‍ഡുകള്‍ തീരുമാനിച്ചു. മെറ്റല്‍ കമ്പനികളായ ടാറ്റാ മെറ്റാലിക്‌സ്, ടിആര്‍എഫ്, ടാറ്റാ സ്റ്റീല്‍ മൈനിംഗ് തുടങ്ങി ഏഴു ഗ്രൂപ്പ് കമ്പനികളെയാണ് ടാറ്റാ സ്റ്റീലില്‍ ലയിപ്പിക്കുന്നത്. ലോഹങ്ങളുടെ ഖനന ബിസിനസ് ഏകീകരിക്കാനും ഹോള്‍ഡിംഗ് ഘടന ലളിതമാക്കാനുമാണ് ഗ്രൂപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്സ്, ദി ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്, ടാറ്റ മെറ്റാലിക്‌സ്, ടിആര്‍എഫ് എന്നിവയാണ് ലയിപ്പിക്കുന്നതിലെ ലിസ്റ്റഡ് കമ്പനികള്‍.

ടാറ്റ സ്റ്റീല്‍ ലോംഗ് പ്രോഡക്ട്സ്, ദി ടിന്‍പ്ലേറ്റ് കമ്പനി, ടാറ്റ മെറ്റാലിക്സ്, ദി ഇന്ത്യന്‍ സ്റ്റീല്‍ ആന്‍ഡ് വയര്‍ പ്രോഡക്ട്സ്, ടാറ്റ സ്റ്റീല്‍ മൈനിംഗ്, എസ് ആന്‍ഡ് ടി മൈനിംഗ് എന്നിവ ടാറ്റ സ്റ്റീലിന്റെ ഉടമസ്ഥതയിലുള്ളതാണ്. അസോസിയേറ്റ് കമ്പനിയായ ടിആര്‍എഫില്‍ 34.11 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
കമ്പനികളുടെ ലയനം മാനേജ്മെന്റ് കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും ബിസിനസ്സുകളിലുടനീളമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ടാറ്റ സ്റ്റീല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഗ്രൂപ്പ് ഹോള്‍ഡിംഗ് ഘടന ലളിതമാക്കാനുള്ള ടാറ്റ സ്റ്റീലിന്റെ നീക്കമാണ് ഏകീകരണം തുടരുന്നത്. 2019 മുതല്‍, ടാറ്റ സ്റ്റീല്‍ 116 അനുബന്ധ സ്ഥാപനങ്ങളെ ഇതുവഴി കുറച്ചിട്ടുണ്ട്.
ഗ്രൂപ്പ് കമ്പനികളുടെ നേതൃത്വത്തിലും മാറ്റങ്ങളുണ്ടായി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ 2022 ഒക്ടോബര്‍ 31-ന് കാലാവധി അവസാനിക്കുന്നതോടെ കമ്പനിയുടെ സേവനങ്ങളില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ ടാറ്റ മെറ്റാലിക്‌സ് പറഞ്ഞു. ടാറ്റ സ്റ്റീല്‍ ഗ്രൂപ്പ്. 2022 നവംബര്‍ 1 മുതല്‍ അലോക് കൃഷ്ണ മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കും.
അതേസമയം, ലയന വാര്‍ത്തകള്‍ക്ക് പിന്നാലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ നാല് ശതമാനം ഉയര്‍ന്ന ടാറ്റ സ്റ്റീല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഉച്ചയ്ക്ക് ശേഷം 3.10ന് 1.01 ശതമാനം നേട്ടത്തോടെ 104.60 രൂപയിലാണ് വ്യാപാരം നടത്തുന്നത്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it