കാഷ്യര്‍മാര്‍ ഇനി എന്തു ചെയ്യും? തങ്ങളുടെ കാഷ്യര്‍ലസ് ടെക്‌നോളജി വ്യാപാരികള്‍ക്ക് നല്‍കാന്‍ ആമസോണ്‍

കാഷ്യര്‍മാരില്ലാതെ ആവശ്യമുള്ള സാധനവും എടുത്ത് നേരെ

വീട്ടില്‍പ്പോകാവുന്ന തരത്തിലുള്ള ആമസോണ്‍ സ്‌റ്റോറുകള്‍

ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗമായിരുന്നു. തങ്ങളുടെ ഗ്രോസറി സ്‌റ്റോറിലും

കഴിഞ്ഞ മാസം ആമസോണ്‍ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ

തങ്ങളുടെ കാഷ്യര്‍ലസ്, നോ ചെക്കൗട്ട് ലൈന്‍ സാങ്കേതികവിദ്യ മറ്റു

റീറ്റെയ്ല്‍ സ്‌റ്റോറുകള്‍ക്കും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണിവര്‍.

ഫലമോ? റീറ്റെയ്ല്‍ രംഗത്ത് ഇനി വരാനിരിക്കുന്നത് വിപ്ലവത്തിന്റെ

നാളുകളായിരിക്കും.

സീലിംഗ് കാമറകള്‍,

കംപ്യൂട്ടര്‍ വിഷന്‍, വെയ്റ്റ് സെന്‍സറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട

സാങ്കേതികവിദ്യയാണ് ആമസോണിന്റെ കാഷ്യര്‍ലസ് സ്‌റ്റോറുകളില്‍

ഉപയോഗിക്കുന്നത്. ഈ സാങ്കേതികവിദ്യ വ്യാപകമാകുന്നതോടെ ലക്ഷക്കണക്കിന്

കാഷ്യര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയും സംജാതമാകാം.

ആമസോണിന്റെ

ഈ സാങ്കേതികവിദ്യ ചില CIBO എക്‌സ്പ്രസ് സ്റ്റോറുകളില്‍ സ്ഥാപിക്കുമെന്ന്

ആമസോണും എയര്‍പോര്‍ട്ട് വെന്‍ഡറായ ഒറ്റിജിയും പ്രഖ്യാപിക്കുകയുണ്ടായി.

തങ്ങളുടെ സാങ്കേതികവിദ്യ മറ്റുള്ളവര്‍ക്ക് വില്‍ക്കാന്‍ പോകുകയാണെന്ന്

ആമസോണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഈ വാര്‍ത്ത വന്നത്. മറ്റ് ചില

റീറ്റെയ്‌ലേഴ്‌സുമായും ആമസോണ്‍ കരാറിലേര്‍പ്പെട്ടെങ്കിലും അതിന്റെ

വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇത് പല

മേഖലകളെയും മാറ്റിമറിക്കും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

കാരണം ഈ സാങ്കേതികവിദ്യ റീറ്റെയ്ല്‍ ഷോപ്പുകളില്‍ മാത്രമായി ഒതുക്കില്ല.

സിനിമ തീയറ്ററുകളില്‍ വരെ വ്യാപിക്കാനുള്ള ചര്‍ച്ചകളാണ് ആമസോണ്‍

നടത്തുന്നത്. ക്യൂ നില്‍ക്കാതെ, ടിക്കറ്റ് എടുക്കാതെ തീയറ്ററില്‍ നേരെ പോയി

സിനിമ കണ്ടുവരുന്ന കാലം ഒട്ടും വിദൂരത്തല്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it