ഉത്സവ വില്‍പ്പന: അവകാശ വാദത്തിലും മല്‍സരവുമായി ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്

ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ശനിയാഴ്ച തുടക്കമിട്ട ഉത്സവ വില്‍പ്പനയ്ക്ക് വന്‍ ജന പങ്കാളിത്തമെന്ന് ഇരു കമ്പനികളുടെയും അവകാശവാദം. 750 കോടി രൂപയുടെ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ 36 മണിക്കൂറിനുള്ളില്‍ വിറ്റതായി ആമസോണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ വില്‍പ്പനയുടെ ഉദ്ഘാടന ദിവസം നടന്ന വില്‍പ്പനയുടെ ഇരട്ടി ഇത്തവണ ആദ്യ ദിവസമുണ്ടായെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നു.

ഒക്ടോബര്‍ 4 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍, ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേയ്‌സ് മേളകള്‍. വലിയ ഓഫറുകളാണ് ഈ ദിനങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാര്‍ ഒരുക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പ്, ടിവി,ഹെഡ്‌ഫോണ്‍ എന്നിവയ്ക്ക് വലിയ വിലക്കുറവ് വാഗ്ദാനം ചെയ്യപ്പെടുന്നു.

തങ്ങളുടെ ഏറ്റവും വലിയ ഓപ്പണിംഗ് ഡേ വില്‍പ്പനയാണു നടന്നതെന്ന് ആമസോണ്‍ ഗ്ലോബല്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഇന്ത്യ കണ്‍ട്രി ഹെഡുമായ അമിത് അഗര്‍വാള്‍ പറഞ്ഞു. 'ആദ്യം തന്നെയുള്ള സൂചനകളനുസരിച്ച് ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഉത്സവ സീസണാണിത്'-ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു.

അതേസമയം,

വന്‍ ബിസിനസാണ് നടക്കുന്നതെന്നു പറയുമ്പോഴും മൊത്തം വിറ്റുവരവിനെപ്പറ്റി

ഇരു കമ്പനികളും കൃത്യമായ കണക്കുകള്‍ പുറത്തുവിടാത്തതെന്തെന്ന് വിപണി

നിരീക്ഷകര്‍ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. ഉപഭോക്തൃ ഡിമാന്‍ഡ്

ഉയര്‍ന്നുവരുന്നതായുള്ള സൂചനകള്‍ ഇതുവരെ പൊതുവിപണിയില്‍ നിന്നു

ലഭിക്കുന്നില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെയാണ് ഉത്സവ സീസണില്‍ 5 ബില്യണ്‍ ഡോളറിന്റെ കച്ചവടം നടത്താനുള്ള

ഇ-കൊമേഴ്സ് കമ്പനികളുടെ നീക്കം മുന്നേറുന്നതായുള്ള അവകാശവാദമുയരുന്നത്.

പുതിയ

ഉപഭോക്താക്കളില്‍ 91 ശതമാനവും ടയര്‍ 2, 3 പട്ടണങ്ങളില്‍

നിന്നുള്ളവരാണെന്നും ഫാഷന്‍, സ്മാര്‍ട്ട്ഫോണ്‍ വിഭാഗങ്ങള്‍ ഈ

ഉപഭോക്താക്കളുടെ മികച്ച ഷോപ്പിംഗ് വിഭാഗങ്ങളായി മാറുന്നുവെന്നും അമിത്

അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സമാരംഭിച്ച ഹിന്ദി ഇന്റര്‍ഫേസിലൂടെ

ധാരാളം ഉപഭോക്താക്കള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നുണ്ടെന്ന്

അദ്ദേഹം അറിയിച്ചു.

പ്രീമിയം ബ്രാന്‍ഡുകളായ വണ്‍പ്ലസ്, സാംസങ്, ആപ്പിള്‍ എന്നിവയിലൂടെയാണ് 36 മണിക്കൂറിനുള്ളില്‍ 750 കോടി രൂപ കവിയുന്ന വിറ്റുവരവോടെ റെക്കോര്‍ഡ് എണ്ണം ഉപഭോക്താക്കളെ നേടാനായത്. വലിയ ഉപകരണങ്ങളും ടിവികളും 36 മണിക്കൂറിനുള്ളില്‍ വന്‍ തോതില്‍ വില്‍പ്പന നടത്തി. ശരാശരി ബിസിനസ്സ് ദിവസങ്ങളുടേതിന്റെ 10 മടങ്ങ്-അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ആദ്യ ദിവസത്തില്‍ സാധാരണ ബിസിനസ്സ് ദിവസങ്ങളെ അപേക്ഷിച്ച് ഫാഷന്‍, ബ്യൂട്ടി വിഭാഗങ്ങളില്‍ 5-7 മടങ്ങും, പലചരക്ക് വിഭാഗങ്ങളില്‍ മൂന്നര മടങ്ങും വില്‍പ്പന വളര്‍ന്നു.വില്‍പ്പനക്കാരില്‍ പകുതിയും താഴ്ന്ന നഗരങ്ങളില്‍ നിന്നുള്ളവരാണെന്നും 42,500 വില്‍പ്പനക്കാര്‍ക്ക് വില്‍പ്പനയുടെ ആദ്യ 36 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് ഒരു ഉപഭോക്തൃ ഓര്‍ഡറെങ്കിലും ലഭിച്ചതായും അഗര്‍വാള്‍ പറഞ്ഞു.2500 ല്‍ അധികം വില്‍പ്പനക്കാരില്‍നിന്നുള്ള 55,000 കരകൗശല ഉല്‍പന്നങ്ങള്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ് .

ഫാഷന്‍,

ബ്യൂട്ടി, പ്രൈവറ്റ് ലേബലുകള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ വിഭാഗങ്ങളിലായി

ഫ്‌ളിപ്കാര്‍ട്ട് കഴിഞ്ഞ വര്‍ഷത്തെ ഒന്നാം ദിവസത്തെ അപേക്ഷിച്ച് ഉയര്‍ന്ന

വില്‍പ്പന നേടിയെന്നും. അടുത്ത ദിവസങ്ങളിലെ മൊബൈല്‍, ഇലക്ട്രോണിക്സ്

വില്‍പ്പനയിലൂടെ മൊത്തത്തിലുള്ള വില്‍പ്പന കൂടുതല്‍ ശക്തമാകുമെന്നും

ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

സ്‌നാപ്ഡീല്‍,

ക്ലബ് ഫാക്ടറി എന്നിവയും അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ ഉത്സവ വില്‍പ്പന

നടത്തുന്നുണ്ട്. അതേസമയം, ഉത്സവ വില്‍പ്പന വേളയില്‍ ഇ-കൊമേഴ്സ്

പോര്‍ട്ടലുകള്‍ ചരക്കിന്റെ യഥാര്‍ത്ഥ വിപണി വിലയേക്കാള്‍ കിഴിവുള്ള

വിലയ്ക്ക് മാത്രം ജിഎസ്ടി ചുമത്തി സര്‍ക്കാരിനു വലിയ

നഷ്ടമുണ്ടാക്കുന്നുവെന്ന് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍

ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ധനമന്ത്രി നിര്‍മ്മല സീതാരാമന് അയച്ച കത്തില്‍

ആരോപിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it