റിലയന്‍സും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലെ കരാര്‍ നടപടികള്‍ക്ക് താല്‍ക്കാലിക വിലക്ക് !

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില്ലറ വ്യാപാര ബിസിനസ് മേഖല പൂര്‍ണമായും സ്വന്തമാക്കാനൊരുങ്ങിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടപടിക്ക് കനത്ത തിരിച്ചടി. ബിഗ്ബസാര്‍ ഉള്‍പ്പെടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ എല്ലാ റീറ്റെയില്‍ ശൃഖലകളും റിലയന്‍സിന് കീഴില്‍ വരുന്ന 24,713 കോടി രൂപയുടെ ഇടപാടില്‍ ഒപ്പു വയ്ക്കാനിരിക്കവെയാണ് സിംഗപൂര്‍ കോടതിയുടെ വിലക്ക്. ആമസോണ്‍ കൊടുത്ത ഹര്‍ജിയില്‍ ആണ് സിംഗപ്പൂര്‍ കോടതി റിലയന്‍സും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലെ കരാര്‍ നടപടികള്‍ താത്കാലികമായി റദ്ദാക്കിവയ്ക്കാന്‍ അറിയിച്ചത്. ആമസോണിന് 46 ശതമാനം ഓഹരികളാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിലുള്ളത്.

2019 ലായിരുന്നു ഫ്യൂച്ചര്‍ കൂപ്പോണ്‍സ് ലിമിറ്റഡില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം ആമസോണ്‍ സ്വന്തമാക്കിയത്. അന്നത്തെ ധാരണപ്രകാരം 10 വര്‍ഷക്കാലയളവുകൊണ്ട് കൂപ്പോണ്‍സ് ലിമിറ്റഡിന്റെ കൈവശമുള്ള ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഓഹരികള്‍ വാങ്ങാന്‍ ആമസോണിന് അവകാശമുണ്ട്. ഫ്യൂച്ചര്‍ റീടെയിലിന്റെ 7.3 ശതമാനം ഓഹരികളാണ് ഫ്യൂച്ചര്‍ കുപ്പോണ്‍സിന്റെ പക്കലുള്ളത്. എന്നാല്‍ ഇതിനിടെ ബിസിനസ് കടബാധ്യതയില്‍പ്പെട്ടതോടെ സ്ഥാപകന്‍ കിഷോര്‍ ബിയാനി ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ ശൃഖല പൂര്‍ണമായി മുകേഷ് അംബാനിക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിഷയത്തില്‍ അന്തിമതീരുമാനം വരുന്നതുവരെ ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സും തമ്മിലെ ഇടപാട് നടക്കില്ല. തങ്ങളുമായുള്ള കരാര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ലംഘിച്ചെന്നാണ് ആമസോണ്‍ ആരോപണമുന്നയിക്കുന്നത്. പച്ചക്കറികള്‍ മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കളും തുണിത്തരങ്ങളും വില്‍ക്കുന്ന വിപുലമായ ശൃഖലകള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഇന്ത്യയിലുണ്ട്.

പുതിയ കരാറില്‍ ഒപ്പു വയ്ക്കുന്നതോടെ രാജ്യത്തെ റീറ്റെയ്ല്‍ ബിസിനസില്‍ കുത്തക സ്ഥാപിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. ഇതനാണ് താല്‍ക്കാലിക വിലക്ക് വീണിരിക്കുന്നത്. എന്നാല്‍ വിലക്ക് നീങ്ങാന്‍ റിലയന്‍സിന് സാഹചര്യങ്ങള്‍ അനുകൂലമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഏതായാലും സിംഗപ്പൂര്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള ഹര്‍ജിയിലുള്ള തീരുമാനം വരും ദിവസങ്ങളില്‍ അറിയാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it