കനത്ത ചൂട്, ആപ്പിൾ ഓറഞ്ച് ഉൽപ്പാദനം കുറയുന്നു

ജമ്മു കാശ്മീർ, ഹിമാച്ചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളാണ് പ്രധാന ഉൽപ്പാദകർ

കനത്ത ചൂടും വേനലിൽ ലഭിക്കേണ്ട മഴ ലഭിക്കാത്തതുകൊണ്ടും ആപ്പിൾ, ഓറഞ്ച് എന്നിവയുടെ ഉൽപ്പാദനം ഈ വർഷം ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. ഇത് മൂലം വില വർധിക്കുകയും ചെയ്യുന്നു.

ആപ്പിൾ ഉൽപ്പാദനത്തിൻറെ 70 % ജമ്മു കാശ്മീരിലാണ്, 26 % ഹിമാച്ചൽ പ്രദേശും. 2021-22 ൽ മൊത്തം ആപ്പിൾ ഉൽപ്പാദനം 2.43 ദശലക്ഷം ടണ്ണായിരുന്നു. ഈ രണ്ടു സംസ്ഥാനങ്ങളിലും ഈ വർഷം ഉൽപ്പാദനം 25 % ഇടിയുമെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ജമ്മു കാശ്മീരിലെ ഉൽപ്പാദനം 1.71 ദശലക്ഷം ടണ്ണായിരുന്നു. ഹിമാച്ചലിൽ 6.43 ലക്ഷം ടൺ. രാജ്യത്തെ മൊത്തം ഉൽപ്പാദനം കഴിഞ്ഞ വർഷം 2.4 ദശലക്ഷം ടൺ.
ആപ്പിൾ, ഓറഞ്ച് എന്നിവയുടെ വില വർധനവ് ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമാകും. റിസേർവ് ബാങ്കിന്റെ വിലയിരുത്തലിൽ നടപ്പ് സാമ്പത്തിക വർഷം ഉപഭോക്തൃ വില സൂചിക 6.7 ശതമാനമായി ഉയരുമെന്നാണ്.
മഹാരാഷ്ട്രയിൽ ചൂട് കൂടിയതിനെ തുടർന്ന് ഓറഞ്ച് ഉൽപ്പാദനം 30 ശതമാനം വരെ കുറയാൻ സാധ്യത യുണ്ടെന്ന് കർഷകർ കരുതുന്നു. മധ്യ പ്രദേശ് (മൊത്തം ഉൽപ്പാദനത്തിൻറെ 35 %), പഞ്ചാബ് (18.93 %), മഹാരാഷ്ട്ര (15.12 %) എന്നി സംസ്ഥാനങ്ങളാണ് ഓറഞ്ചിന്റെ പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങൾ.

2021-22 ൽ രാജ്യത്തെ മൊത്തം ഉൽപ്പാദനം 6 ദശലക്ഷം ടണ്ണായിരുന്നു.


Related Articles
Next Story
Videos
Share it