ലാഭത്തില്‍ വന്‍ ഇടിവ് നേരിട്ട് അരാംകോ
ഐപിഒക്ക് ശേഷം ലാഭത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി സൗദി അരാംകോ.
എണ്ണവിലയിലും ഉല്‍പാദനത്തിലുമുള്ള താഴ്ച മൂലം അരാംകോ അറ്റാദായത്തില്‍ 21
ശതമാനം ഇടിവാണ് 2019 ല്‍ ഉണ്ടായത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍
മൂലധന ചെലവ് പരമാവധി കുറയ്ക്കുമെന്ന് സിഇഒ അമിന്‍ നാസര്‍ പറഞ്ഞു.
ഡിസംബറില്‍
29.4 ബില്യണ്‍ ഡോളറിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗില്‍ ലിസ്റ്റു ചെയ്ത ശേഷം
അരാംകോയുടെ ആദ്യ വരുമാന പ്രഖ്യാപനമാണിത്. 1.7 ട്രില്യണ്‍ ഡോളര്‍ ആണ്
കമ്പനിയുടെ മൂല്യം. രാജ്യത്തിന്റെ 98% ഉടമസ്ഥതയിലുള്ള അരാംകോ, 2019 ല്‍
88.2 ബില്യണ്‍ ഡോളറിന്റെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ഇത് 2018 ല്‍
111.1 ഡോളറായിരുന്നു. 2019 ല്‍ 346.6 ബില്യണ്‍ റിയാലിന്റെ (92.6 ബില്യണ്‍
ഡോളര്‍) അറ്റാദായം അരാംകോ നേടുമെന്ന് വിശകലന വിദഗ്ധര്‍
പ്രതീക്ഷിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലൊന്നാണ് സൗദി അരാംകോ. ലാഭത്തില്‍
മാത്രമല്ല വിപണി മൂലധനത്തില്‍ ഒന്നാം സ്ഥാനത്തും ഇടംപിടിച്ച
കമ്പനി.കോവിഡ്-19 ഭീതിയെ തുടര്‍ന്ന് എണ്ണ വിലയിലുണ്ടായ ഇടിവാണ് കമ്പനിയുടെ
ലാഭത്തില്‍ തകര്‍ച്ച നേരിട്ടത്. സെപ്റ്റംബറില്‍ അരാംകോയുടെ എണ്ണ സംഭരണ
ശാലയക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണവും കമ്പനിയുടെ ലാഭത്തെയും
വരുമാനത്തെയുമെല്ലാം ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. .
2020
ല്‍ അരാംകോ 25 ബില്യണ്‍ ഡോളര്‍ മുതല്‍ 30 ബില്യണ്‍ ഡോളര്‍ വരെ ചിലവ്
കുറക്കാന്‍ പദ്ധതിയിടുന്നതായി സിഇഒ വ്യക്തമാക്കി. നിലവില്‍ എണ്ണവില
കുറഞ്ഞതിനാല്‍ ചെലവുകള്‍ കുറയ്ക്കാതെ കമ്പനിക്ക് മറ്റ് മാര്‍ഗങ്ങളില്ല.
അതേസമയം 2019 ല്‍ കമ്പനി 73.2 ബില്യണ്‍ ബില്യണ്‍ ഡോളര്‍ ഓഹരി ഉടമകള്‍ക്ക്
ലാഭവിഹിതം നല്‍കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. വരുമാനത്തില്‍ ഇടിവ്
രേഖപ്പെടുത്തിയെങ്കിലും ഓഹരി ഉടമകള്‍ക്ക് ഈ വര്‍ഷവും കമ്പനി 75 ബില്യണ്‍
ഡോളര്‍ ലാഭവിഹിതം നല്‍കിയേക്കും.
2019
സംഘടിപ്പിച്ച പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ലോകത്തിലെ ഏറ്റവും വലിയ മൂലധന
സമാഹരണമാണ് കമ്പനി നേടിയത്. അരാംകോ ലോകത്തിലെ ഏറ്റവും ലാഭമുള്ള
കമ്പനിയെന്ന റെക്കോര്‍ഡ് നിലനിര്‍ത്തിയിട്ടുണ്ട്. അരാംകോയ്ക്ക് പിന്നില്‍
നില്‍ക്കുന്നത് ടെക് കമ്പനിയായ ആപ്പിളാണ്.
അരാംകോയുടെ
ഓഹരി വില്‍പ്പനയ്ക്ക് മുന്‍കയ്യെടുത്തത് സൗദി കിരീടവകാശി മുഹമ്മദ്
ബിന്‍സല്‍മാനായിരുന്നു. സമീപ കാലത്ത് സൗദിയില്‍ നടത്തിയ സാമ്പത്തിക
പരിഷ്‌കരണങ്ങളുടെയും, സാമൂഹിക മാറ്റങ്ങളുടെയും ഫലമായാണ് സൗദി അരാംകോയുടെ
ഓഹരികള്‍ വിറ്റഴിക്കാന്‍ കിരീടവകാശി തയ്യാറായത്.
എണ്ണയിലധിഷ്ടിതമായ സമ്പദ് വ്യവസ്ഥ തിരുത്തി സൗദി ഇപ്പോള്‍ സിനിമ, വിനോദം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളുടെ മുന്നേറ്റത്തിന് ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി സൗദിയില്‍ വന്‍ പരിഷ്‌കാരണങ്ങളാണ് കൊണ്ടുവരുന്നത്. എന്നാല്‍ കോവിഡ്-19 സൗദി അരാംകോയ്ക്ക് വന്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട് നിലവില്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline