ന്യൂപോര്‍ട്ടും, റഫ് & ടഫും റിലയന്‍സ്‌ ഏറ്റെടുക്കുമോ?

അര്‍വിന്ദ് ഫാഷന്‍സ് ബ്രാന്‍ഡുകള്‍ റിലയന്‍സ് റീറ്റെയ്‌ലിന് വില്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട്‌

Arvind Fashions - Jeans brands
-Ad-

അര്‍വിന്ദ് ഫാഷന്‍സിന്റെ രണ്ടു പ്രമുഖ ബ്രാന്‍ഡുകള്‍ റിലയന്‍സ് റീറ്റെയ്ല്‍ ഏറ്റെടുക്കാനൊരുങ്ങുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട്‌. ന്യൂപോര്‍ട്ട്, റഫ് ആന്‍ഡ് ടഫ് എന്നീ ഡെനിം ബ്രാന്‍ഡുകള്‍ റിലയന്‍സ് റീറ്റെയ്‌ലിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ഇ ടി റീറ്റെയ്ൽ വെളിപ്പെടുത്തുന്നു.

ഇത് കൂടാതെ കമ്പനിയുടെ അണ്‍ലിമിറ്റഡ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖല വി-മാര്‍ട്ടിന് വില്‍ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. 

കഴിഞ്ഞ ഒരു വര്‍ഷമായി ബിസിനസുകള്‍ പുന:സംഘടിപ്പിച്ചു വരികയാണ് അര്‍വിന്ദ് ഫാഷന്‍സ്. ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ എണ്ണം കുറയ്ക്കുകയും ലാഭകരമല്ലാത്ത ഔട്ട്‌ലെറ്റുകള്‍ അടുച്ചുപൂട്ടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നഷ്ടത്തിലായിരുന്ന ചില മാര്‍ക്കറ്റിംഗ് പങ്കാളിത്തങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 

-Ad-

എന്നാല്‍ പുതിയ നീക്കത്തെ കുറിച്ച് അര്‍വിന്ദ് ഫാഷന്‍സ് വക്താക്കള്‍ പ്രതികരിച്ചിട്ടില്ല. നിലവില്‍ മുന്നിലുള്ള അവസരങ്ങളെയെല്ലാം പ്രയോജനപ്പെടുത്താനാണ് റിലയന്‍സ് റീറ്റെയ്ല്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ റിലയന്‍സ് റീറ്റെയ്ല്‍ വക്താക്കളും പുതിയ നീക്കത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

ഈ വര്‍ഷം ബിസിനസുകളെ ലാഭകരമാക്കി കൊണ്ടു വരാമെന്ന പ്രതീക്ഷിയിലായിരുന്നു അര്‍ബിന്ദ്. എന്നാല്‍ കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ മറ്റ് ഫാഷന്‍ റീറ്റെയ്‌ലുകളെ പോലെ തന്നെ അര്‍ബിന്ദിന്റെയും പ്രതീക്ഷകള്‍ തെറ്റിച്ചു. 

ഗ്യാപ്, യുഎസ് പോളോ, സെഫോറ, ഏയ്‌റോപോസ്‌റ്റേല്‍, ഫ്‌ളൈയിംഗ് മെഷീന്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ റീറ്റെയ്‌ലറായ കമ്പനി മെയ് മാസത്തില്‍ ലോക്ക് ഡൗണ്‍ മൂലം വില്‍പ്പന കുറഞ്ഞതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വിസമ്മതിച്ചിരുന്നു. 

ഈ ആഴ്ച് ആദ്യം വാള്‍മാര്‍ട്ടിന്റെ ഉമടസ്ഥയിലുള്ള ഫ്‌ളിപ് കാര്‍ട്ട് അര്‍വിന്ദ് ഫാഷന്‍സിന്റെ സബ്‌സിഡിയറി സ്ഥാപനമായ അര്‍വിന്ദ് യൂത്ത് ബ്രാന്‍ഡിന്റെ കുറച്ച് ഓഹരികള്‍ 260 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. 

മാര്‍ച്ച് 31 ന് അവസാനിച്ച ക്വാര്‍ട്ടറില്‍ 208 കോടി രൂപയുടെ അറ്റ നഷ്ടമാണ് അര്‍വിന്ദ് ഫാഷന്‍സ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷം മുന്‍പ് 21.30 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണിത്. ഈ ക്വാര്‍ട്ടറില്‍ കമ്പനിയുടെ കടം 1210 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനമാണ് വര്‍ധന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here