അരവിന്ദ് ഫാഷന്‍സില്‍ ഫ്‌ളിപ്പ്കാര്‍ട്ട് നിക്ഷേപം 260 കോടി രൂപയുടേത്

അരവിന്ദ് ഫാഷന്‍സില്‍ 260 കോടി രൂപയുടെ നിക്ഷേപത്തിന് ഫ്‌ളിപ്പ്കാര്‍ട്ട് ഒരുങ്ങി. ഫ്‌ളൈയിംഗ് മെഷീന്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥത സ്വന്തമായുള്ള ഉപസ്ഥാപനത്തിന്റെ ന്യൂനപക്ഷ ഓഹരികളാണ് ഫ്‌ളിപ്പ്കാര്‍ട്ട് വാങ്ങുന്നത്. ഈ വിവരം പുറത്തു വന്നതോടെ ഇന്ന് അരവിന്ദ് ഫാഷന്‍സ് ഓഹരിവില 5 ശതമാനം ഉയര്‍ന്നു.

അരവിന്ദ് ഫാഷന്റെ സബ്‌സിഡിയറി 6 വര്‍ഷത്തിലേറെയായി ഫ്‌ളിപ്കാര്‍ട്ടിന്റെയും ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പിലെ മൈന്ത്രയുടെയും പ്ലാറ്റ്‌ഫോമുകളില്‍ ചില്ലറ വില്‍പ്പന നടത്തിവരുന്നുണ്ട്. പുതിയ നിക്ഷേപത്തിലൂടെ ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പുമായി ചേര്‍ന്ന് ബ്രാന്‍ഡ് കൂടുതല്‍ വികസിപ്പിക്കാനാകുമെന്ന് അരവിന്ദ് ഫാഷന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെ സുരേഷ് പറഞ്ഞു. ഫ്‌ളിപ്പ്കാര്‍ട്ടും മൈന്ത്രയും ഫ്‌ളൈയിംഗ് മെഷീന്‍ ബ്രാന്‍ഡിനായി തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഓണ്‍ലൈന്‍ പങ്കാളിയാകും.

മെറ്റാ ക്യാപിറ്റല്‍ ആണ് ഫ്‌ളിപ്പ്കാര്‍ട്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടില്‍ അരവിന്ദ് ഫാഷന്‍സിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളായി പ്രവര്‍ത്തിക്കുന്നത്. യുഎസ് പോളോ അസ്സന്‍, ഹീറോ, ജിഎപി, ടോമി ഹില്‍ഫിഗര്‍, കാല്‍വിന്‍ ക്ലൈന്‍, ഫ്‌ലൈയിംഗ് മെഷീന്‍, എയ്‌റോപോസ്റ്റേല്‍, ദി ചില്‍ഡ്രന്‍സ് പ്ലേസ്, എഡ് ഹാര്‍ഡി എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അരവിന്ദ് ഫാഷന്‍സ് ഇന്ത്യയില്‍ വിപണനം ചെയ്തുവരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it