വിലക്കയറ്റം ഉയര്‍ന്നുതന്നെ, റീറ്റെയ്ല്‍ പണപ്പെരുപ്പം 6.69 ശതമാനത്തില്‍

ഓഗസ്റ്റില്‍ ഇന്ത്യയിലെ റീറ്റെയ്ല്‍ പണപ്പെരുപ്പം 6.69 ശതമാനത്തിലെത്തി. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ് നിരക്കാണിത്. ജൂലൈയില്‍ ഇത് 6.73 ശതമാനമായിരുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നുനില്‍ക്കുന്നതാണ് റീറ്റെയ്ല്‍ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലേക്ക് നില്‍ക്കുന്നതിന് കാരണം.

കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി രാജ്യത്തിന്റെ വളര്‍ച്ച ചുരുങ്ങിയിരിക്കുകയും പണപ്പെരുപ്പനിരക്ക് കുത്തനെ ഉയര്‍ന്നുനില്‍ക്കുകയുമാണ്. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ആറ് ശതമാനം എന്ന ഉയര്‍ന്ന പരിധിക്ക് മുകളിലാണ് നിലവിലെ പണപ്പെരുപ്പം.

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വരും നാളുകളിലും ഉയര്‍ന്നുതന്നെ നില്‍ക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സപ്ലൈ ചെയ്‌നിലും ഉല്‍പ്പാദനത്തിനുമുള്ള തടസങ്ങള്‍ കൊണ്ട് സാമ്പത്തികവ്യവസ്ഥ സാധാരണഗതിയിലേക്ക് വരാന്‍ ഇനിയും സമയമെടുക്കും.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സിമന്റ്, അടിസ്ഥാന ലോഹങ്ങള്‍ തുടങ്ങിയ 17 വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങളില്‍ പത്ത് വിഭാഗത്തിന്റെയും വില ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it