റേഷന്‍ കടകള്‍ വഴി ബാങ്ക് എക്കൗണ്ട്: പദ്ധതി സര്‍ക്കാര്‍ പരിഗണനയില്‍

റേഷന്‍ കട ഇനി പഴയ റേഷന്‍ കടയല്ല. പിന്നെയോ? ഒരു മിനി ബാങ്കാണ്. സാധാരണക്കാര്‍ക്ക് റേഷന്‍ കടകളിലൂടെ ബാങ്കിങ് സൗകര്യങ്ങള്‍ ഒരുക്കാനുള്ള പുതിയ പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്.

ഇതിനായി ഭക്ഷ്യവകുപ്പും കാനറാ ബാങ്കും തമ്മില്‍ ഈയിടെ നടന്ന ചര്‍ച്ചയില്‍ ധാരണയായി. റേഷന്‍ കടയില്‍ സ്ഥാപിച്ചിരിക്കുന്ന ഇ–പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) മെഷീനിലൂടെയാണു ബാങ്ക് ഇടപാടുകള്‍ നടത്തുക.

എക്കൗണ്ട് തുറക്കല്‍, പണം നിക്ഷേപിക്കല്‍, പണം പിന്‍വലിക്കല്‍ എന്നിങ്ങനെ ഇരുപതോളം ബാങ്കിങ് സേവനങ്ങള്‍ ഇത്തരത്തില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പി നായിറേഷന്‍ കടയുടമകളുമായി മന്ത്രി പി തിലോത്തമന്‍ മെയ് 10 ന് ചര്‍ച്ച നടത്തും.

കടയുടമകളുമായി സമവായത്തിലെത്തിയാല്‍ പദ്ധതിയുമായി മുന്നോട്ട്‌പോകാനാണ് സര്‍ക്കാര്‍ തീരുമാനം.

റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് കാനറാ ബാങ്ക് ബാങ്കിങ് സേവനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും.

കടയുടമകള്‍ക്ക് 5000 രൂപ വരെ പ്രതിഫലം

മാസം 100 ഇടപാടുകള്‍ നടന്നാല്‍ കടയുടമയ്ക്ക് 2500 രൂപ കിട്ടും. 100 മുതല്‍ 200 വരെ ഇടപാടുകള്‍ക്ക് 5000 രൂപയും ലഭിക്കും. ഇടപാടുകളുടെ എണ്ണം വര്ധിക്കുന്നതനുസരിച്ചു പ്രതിഫലവും കൂടും. താല്‍ക്കാലിക നിക്ഷേപം സ്ഥിര നിക്ഷേപം പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള മാസവിഹിതം എന്നിങ്ങനെ വിവിധ സേവനങ്ങള്‍ക്കും പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it