നിങ്ങൾ ഒരു ധനകാര്യ സേവന കമ്പനിയാണോ? ശ്രദ്ധിക്കേണ്ടത് ഈ 4 കാര്യങ്ങള്‍

സാമ്പത്തിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെല്ലാം മുന്നില്‍ സാധ്യതകള്‍ ഏറെയുണ്ടെന്നും രാജ്യത്തെ ചെറു ബിസിനസുകള്‍ക്ക് വേണ്ടത്ര സാമ്പത്തിക പിന്തുണ എളുപ്പത്തില്‍ കിട്ടുന്ന സംവിധാനം വ്യാപകമാകേണ്ടതുണ്ടെന്നും യൂണിമണി ഇന്ത്യ എംഡിയും സിഇഒയുമായ അമിത് സക്‌സേന.

ധനം ബാങ്കിംഗ് ആൻഡ് ഫിനാൻസ് സമ്മിറ്റ് & അവാർഡ് നൈറ്റിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക സേവനങ്ങള്‍ അത് അത്യാവശ്യം വേണ്ട ആളുകളുടെ അടുത്തേക്ക് എത്തിക്കുന്നതും സുപ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Amit Saxena CEO Unimoni India
അമിത് സക്‌സേന എംഡി ആന്‍ഡ് സിഇഒ, യൂണിമണി ഇന്ത്യ

ഇത് ഫിന്‍ടെക്കുകളുടെ കാലമാണ്. പ്രധാനമായും നാല് കാര്യങ്ങളാണ് ഈ രംഗത്തെ കമ്പനികളെ മുന്‍നിരയിലെത്താന്‍ സഹായിക്കുന്നത്.

Access: ഏത് മുക്കിലും മൂലയിലുമുള്ള ഉപഭോക്താക്കളിലേക്കും ഉല്‍പ്പന്നങ്ങള്‍ എത്തിക്കണം. ടെക്‌നോളജി ഇതിന് ഏറെ സഹായകരമാകും. ലക്ഷ്യമിടുന്ന ഉപഭോക്താക്കളേതെന്ന് തിരിച്ചറിഞ്ഞ് അവരിലേക്ക് എത്താന്‍ അനുയോജ്യമായ ടെക്‌നോളജിയും നെറ്റ്‌വര്‍ക്കും വേണം.

Assessment: സാമ്പത്തിക സേവനരംഗത്തുള്ളവര്‍ക്ക്
മുന്നില്‍ റിസ്‌കുകളും നിരവധിയാണ്. സേവനം ലഭ്യമാക്കേണ്ടവരുടെ പരമാവധി ഡാറ്റ ശേഖരിച്ച് കൃത്യമായി വിശകലനം ചെയ്താല്‍ മാത്രമേ റിസ്‌ക് സംബന്ധിച്ച ശരിയായ ചിത്രം ലഭിക്കൂ.

Analytics: ശരിയായ ഉല്‍പ്പന്നം ശരിയായ ഉപഭോക്താവിന്റെ അടുത്ത് എത്തുകയെന്നതും ഇക്കാലത്തെ വെല്ലുവിളിയാണ്. ഓരോ കമ്പനിക്കും ബഹുമുഖമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കാണും. ഇവയെല്ലാം ശരിയായ ഉപഭോക്താവിലേക്ക് എത്തിയാല്‍ മാത്രമേ കമ്പനികള്‍ മുന്നേറൂ. ഇതിന് അനലിറ്റിക്‌സ് ഏറെ സഹായകരമാകും.

Ability to Integrate: ഇന്ന് എല്ലാ കാര്യങ്ങളും എല്ലാവരും സ്വയം ചെയ്യണമെന്നില്ല. മള്‍ട്ടിപ്പ്ള്‍ പ്ലാറ്റ്‌ഫോമുകളും മള്‍ട്ടിപ്പ്ള്‍ സേവനങ്ങളുമെല്ലാം കൃത്യമായി സമന്വയിപ്പിക്കാന്‍ സാധിക്കുക എന്നതാണ് പ്രധാനം. ഈ കഴിവ് ആര്‍ജ്ജിക്കുന്നതിലൂടെ സംരംഭങ്ങള്‍ക്ക് വളര്‍ച്ചാ പാതയില്‍ മുന്നേറാനും സാധിക്കും.

കമ്പനികള്‍ മൂന്ന് കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. ഒന്ന് അവയുടെ ഷെയര്‍ ഹോള്‍ഡേഴ്‌സ്. രണ്ടാമതായി ജീവനക്കാര്‍. മൂന്നാമതായി സമൂഹം. ഈ മൂന്ന് ഘടകങ്ങള്‍ക്കു മുന്നിലും മികച്ച രീതിയില്‍, നല്ല ബിസിനസ് നടത്തുകയെന്നതും പ്രധാനമാണ്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here . നമ്പർ സേവ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it