ആധാര്‍ സ്വപ്‌നം സഫലമാകുന്നതില്‍ ആഹ്‌ളാദത്തോടെ പ്രവാസി സമൂഹം

പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാമെന്ന ബജറ്റ് നിര്‍ദ്ദേശം വളരെ പെട്ടെന്നു തന്നെ പ്രാവര്‍ത്തികമാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രവാസികള്‍. ആധാറിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുവാന്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ ഇതോടെ പരിഹരിക്കപ്പെട്ടതായി പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി. ഷംസുദ്ധീന്‍ അറിയിച്ചു.
നാട്ടില്‍ പോയാല്‍ അതിവേഗത്തില്‍ ആധാര്‍ ലഭ്യമാക്കുന്നതിന് മുന്‍കൂട്ടി ഓണ്‍ ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനം നിലവില്‍വന്നുകഴിഞ്ഞു.
പ്രവാസികള്‍ക്കും ആധാര്‍ ലഭ്യമാക്കുവാന്‍ വളരെ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരുന്ന ശ്രമം ഇതോടെ സഫലമായി. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി പ്രവാസികള്‍ക്ക് ആധാര്‍ അപേക്ഷിക്കുവാന്‍ സാധിക്കും.
പാസ്സ്‌പോര്‍ട്ടില്‍ ഉള്ള അഡ്രസ് തെറ്റാണെങ്കില്‍ ആധാര്‍ അപേക്ഷയോടൊപ്പം മറ്റ് ഏതെങ്കിലും അഡ്രസ്സ് നല്‍കിയാല്‍ മതിയാകും എന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഓരോ പ്രവാസിയും ഈ സൗകര്യം കഴിയൂന്നുന്നത്ര വേഗത്തില്‍ ഉപയോഗപ്പെടുത്തണമെന്നും ഷംസുദ്ധീന്‍ പറഞ്ഞു.