4 % നിരക്കില്‍ കാര്‍ഷിക സ്വര്‍ണ്ണപണയം തുടരും

നാല് ശതമാനം പലിശ നിരക്കിലുള്ള കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പ നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് രേഖാമൂലം നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചെയര്‍മാന്‍ ആര്‍.എ ശങ്കരനാരായണന്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപവരെ തുടര്‍ന്നും ലഭിക്കും. കര്‍ഷകര്‍ അല്ലാത്തവര്‍ക്ക് ഒമ്പത് ശതമാനം പലിശയ്ക്ക് പരിധിയില്ലാതെ വായ്പയെടുക്കാനും പഴയ വായ്പ പുതുക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനര്‍ഹര്‍ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കത്തയച്ചതിന്റെ അനുബന്ധമായി ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ സ്വര്‍ണ്ണപ്പണയത്തിന്മേല്‍ വായ്പ നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ മാസം 31 ന്് കേന്ദ്ര കൃഷിവകുപ്പ് വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it