കൂട്ടു പലിശ ഒഴിവാക്കല്‍; ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അറിയേണ്ട 5 കാര്യങ്ങള്‍

മോറട്ടോറിയം കാലത്ത് രണ്ട് ലക്ഷം രൂപ വരെ വായ്പയും വായ്പാ കുടിശ്ശികയുമുള്ളവരുടെ കൂട്ടുപലിശ തിരികെ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ബാധകമാണ്. എന്തൊക്കെയാണ് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ബാധിക്കുന്ന പുതിയ നിയമങ്ങള്‍. ഇതാ വൈകിയ പേയ്‌മെന്റിനുള്ള പലിശ ഒഴിവാക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങളറിയാം.

1) മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 31 വരെ ഇഎംഐ അടിസ്ഥാനത്തില്‍ ചെയ്യുന്ന ഇടപാടുകള്‍ക്ക് കാര്‍ഡ് നല്‍കുന്നയാള്‍ ഈടാക്കുന്ന ശരാശരി വായ്പാ നിരക്ക് (WALR) ആയിരിക്കും ഈടാക്കുന്ന പലിശ നിരക്കെന്ന് മന്ത്രാലയം അറിയിച്ചു.

2) വൈകിയ പേയ്മെന്റിനുള്ള പിഴ കണക്കാക്കില്ലെന്നു മാത്രമല്ല, കരാര്‍ നിരക്കിന്റെയോ WALR -ന്റെയോ ഭാഗമായി പീനല്‍ പലിശയും കണക്കാക്കില്ല.

3) പിഴപ്പലിശ ഒഴിവാക്കണമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന്‍മേലുള്ള വായ്പകള്‍ ഒന്നുകില്‍ ഒരു ബാങ്കിംഗ് കമ്പനി അല്ലെങ്കില്‍ പൊതുമേഖലാ ബാങ്ക്, സഹകരണ ബാങ്ക് അല്ലെങ്കില്‍ ഒരു ഗ്രാമീണ ബാങ്ക്, അല്ലെങ്കില്‍ ഓള്‍ ഇന്ത്യ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍, ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം, ഹൗസിംഗ് ഫിനാന്‍സ് കമ്പനി അല്ലെങ്കില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനം എന്നിങ്ങനെയുള്ളതാകണം.

4) വായ്പ നല്‍കുന്നവര്‍ നവംബര്‍ 5 നകം കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം യോഗ്യതയുള്ള വായ്പക്കാര്‍ക്ക് ക്രെഡിറ്റ് ചെയ്യും.

5) കൂട്ടുപലിശ തിരികെ ലഭിക്കാന്‍ അപേക്ഷിക്കാത്ത വായ്പക്കാരുടെ അക്കൗണ്ടിലേക്ക് പോലും ഓട്ടോമാറ്റിക് ആയി എക്‌സ് ഗ്രേഷ്യ റിലീഫ് ക്രെഡിറ്റ് ചെയ്യപ്പെടും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it