എടിഎം പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ ബാങ്ക് പിഴ നല്‍കണം; ആര്‍ബിഐ നിര്‍ദേശം

എടിഎം, ഓണ്‍ലൈന്‍ പണമിടപാടുകളില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ അക്കൗണ്ട് ഉടമയ്ക്ക് പണം തിരികെ ലഭിക്കാനുള്ള സമയപരിധി ഉള്‍പ്പെടുന്നതാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. നിശ്ചിത ദിവസത്തിനകം പണം ഉപഭോക്താവിന് തിരികെ ലഭിച്ചില്ലെങ്കില്‍ ഒരു ദിവസം 100 രൂപ വീതം ബാങ്ക് ഉപഭോക്താവിന് പിഴയായി നല്‍കേണ്ടി വരും.

ഐഎംപിഎസ്, യുപിഐ, ഇ വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ നടത്തുകയും ഉപയോക്താവിന് പണം നഷ്ടപ്പെടുകയും ചെയ്താല്‍ ഒരു ദിവസമാണ് കാലാവധി. അതിന് ശേഷം റീഫണ്ട് വൈകുന്ന ഓരോ ദിവസവും 100 രൂപ പിഴ നല്‍കണം. യുപിഐ വഴി ഷോപ്പിങ് നടത്തുമ്പോള്‍ അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്ത പണം കച്ചവടക്കാരന് ലഭിച്ചില്ലെങ്കില്‍ അഞ്ചുദിവസത്തിനകം പണം തിരികെ നല്‍കണം. അല്ലെങ്കില്‍ 100 രൂപ വീതം കച്ചവടക്കാരന് പിഴയായി നല്‍കണം.

എടിഎം ഇടപാടുകള്‍ നത്തുമ്പോള്‍ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റ് ആകുന്നതും എന്നാല്‍ ഉപഭോക്താവിന് ലഭിക്കാതെ വരുന്നതുമായ സാഹചര്യങ്ങള്‍ പതിവാണ്. ബാങ്കില്‍ നേരിട്ടെത്തി പരാതി നല്‍കിയാലാണ് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പരാതി വ്യാപകമായതോടെയാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it