രണ്ട് വര്‍ഷത്തിനകം 30,000 ജോലി: ആക്സിസ് ബാങ്ക്

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 30,000 പേര്‍ക്ക് പുതിയ നിയമനം നല്‍കുമെന്ന് ആക്സിസ് ബാങ്ക്. ഈ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ തന്നെ 4000 ജീവനക്കാരെ നിയമിക്കും. അര്‍ദ്ധ നഗര, ടയര്‍ 2/3 പട്ടണങ്ങളിലും ഗ്രാമീണ മേഖലയിലുമായിരിക്കും ഇതില്‍ ഭൂരിഭാഗവും.
ആക്‌സിസ് ബാങ്കിലും സഹോദര സ്ഥാപനങ്ങളിലുമായിരിക്കും നിയമനം നല്‍കുക. ഈ സാമ്പത്തിക വര്‍ഷത്തില്‍ 550 പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 400 ബ്രാഞ്ചുകളാണ് ബാങ്ക് ആരംഭിച്ചത്.
ആക്‌സിസ് ബാങ്കില്‍ നിന്ന് കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 15,000 ജീവനക്കാര്‍ രാജിവച്ചതായി ബാങ്ക് അറിയിച്ചു. എന്നാല്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന് പിന്നാലെ 28,000 പേര്‍ പുതുതായി ജോലിക്ക് ചേര്‍ന്നു. നിലവില്‍ 75,000 ജീവനക്കാരാണുള്ളത്.
പോയവര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ജീവനക്കാരുടെ എണ്ണത്തില്‍ 12,800 പേരുടെ വര്‍ധനവുണ്ടായി. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 17 ശതമാനമായിരുന്നു വര്‍ധന. ഇത്തവണ 19 ശതമാനം കൂടി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline