മസാലകോഫിയുമായി ചേര്‍ന്ന് കൊച്ചി വണ്‍ കാര്‍ഡിന്റെ മ്യൂസിക് വിഡിയോ പുറത്തിറക്കി ആക്‌സിസ് ബാങ്ക്

ആക്സിസ് ബാങ്ക് പ്രമുഖ മ്യൂസിക് ബ്രാന്‍ഡായ മസാലാ കോഫിയുമായി സഹകരിച്ച് പുതിയ മ്യൂസിക് വിഡിയോ പുറത്തിറക്കി. കൊച്ചിയിലെ മെട്രോ ജീവിതം ആഘോഷിക്കുന്നവര്‍ക്ക് 'ആക്‌സിസ് ബാങ്ക് കൊച്ചി വണ്‍ കാര്‍ഡ്' എങ്ങനെ ജീവിതം ഈസിയാക്കുന്നുവെന്നും ആസ്വാദ്യകരമാക്കുന്നുവെന്നുമാണ് വിഡിയോ പറയുന്നത്. കൊച്ചിയെക്കുറിച്ചുള്ള 'ഐ ലവ് ദി മെട്രോ ലൈഫ്' എന്ന ക്യാമ്പെയിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.

കൊച്ചി മെട്രോയ്ക്കു വേണ്ടി ആക്സിസ് ബാങ്ക് അവതരിപ്പിച്ച കൊച്ചി വണ്‍ കാര്‍ഡ് നേരത്തെ തന്നെ കൊച്ചിക്കാരുടെ ദൈനംദിന ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. യാത്രയ്ക്കായി മെട്രോ ടിക്കറ്റ് കൗണ്ടറുകളില്‍ ക്യൂ നിന്ന് സമയം കളയേണ്ട എന്നതിനാല്‍ തന്നെയാണ് ആക്‌സിസ് ബാങ്ക് കൊച്ചി വണ്‍ കാര്‍ഡിന് തുടക്കത്തിലേ സ്വീകാര്യത ലഭിച്ചത്.

എന്നാല്‍ മെട്രോ യാത്രയ്ക്കു വേണ്ടിയുള്ള വെറുമൊരു പ്രീപെയ്ഡ് ട്രാന്‍സിറ്റ് കാര്‍ഡ് മാത്രമല്ല കൊച്ചി വണ്‍ എന്ന് ഈ ക്യാമ്പെയിനെക്കുറിച്ച് സംസാരിക്കവെ ആക്സിസ് ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ്ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ആഷാ ഖര്‍ഘ ചൂണ്ടിക്കാണിച്ചു. കൊച്ചിയിലെ ജനങ്ങളുടെ സഞ്ചാര രീതിയില്‍ വലിയ മാറ്റമാണ് കെഎംആര്‍എല്‍ കൊണ്ടുവന്നതെന്ന് കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

ആക്സിസ് ബാങ്കുമായുള്ള തങ്ങളുടെ സഹകരണം കൊച്ചിയെ ഒരു സ്മാര്‍ട് സിറ്റിയാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിംഗിനും ഡൈനിംഗിനുമെല്ലാം ഉപയോഗിക്കാവുന്ന കാര്‍ഡാണിത്. ഇതെല്ലാം വളരെ മനോഹരമായ രീതിയില്‍ തന്നെ വിഡിയോ ചിത്രീകരിച്ചിട്ടുമുണ്ട്. വിഡിയോ കാണാം.

https://www.youtube.com/watch?time_continue=137&v=ny2Sxu2KypA&feature=emb_logo

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it