ദേശീയ പണിമുടക്കിന് ബാങ്ക് ജീവനക്കാരും

ബാങ്ക് ശാഖകള്‍ ജനുവരി 8 നു തുറക്കില്ല

തൊഴില്‍ ചട്ട പരിഷ്‌കരണങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പന നീക്കത്തിലും പ്രതിഷേധിച്ച് ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി  നേതൃത്വത്തില്‍ ജനുവരി 8 നു നടത്തുന്ന ദേശീയ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും(എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും(ബെഫി) പണിമുടക്കിന് ആഹ്വാനം ചെയ്തു. എന്‍ഇഎഫ്ടി, ഐഎംപിഎസ്, ആര്‍ജിടിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടക്കുമെങ്കിലും അന്ന് ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കാനിടയില്ല. എടിഎം സേവനവും തടസ്സപ്പെട്ടേക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here