നവംബറിലെ ബാങ്ക് അവധി ദിവസങ്ങള്‍ ഇവയാണ്; അറിയാം, പണമിടപാടുകള്‍ ക്രമീകരിക്കാം

നവംബര്‍ മാസത്തില്‍ എട്ട് ദിവസം ബാങ്ക് അവധിയാണ്. നാല് ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും ബാങ്കുകള്‍ അടച്ചിടും. ഇവ കൂടാതെ ദീപാവലി, ഗുരു നാനക് ജയന്തി എന്നീ രണ്ട് ദിവസങ്ങളും ബാങ്കുകള്‍ക്ക് അവധി ദിവസങ്ങളാണ്. വിവിധ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പൊതു അവധിദിനങ്ങള്‍ ഉണ്ടായിരിക്കും.
എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവധി ദിനങ്ങള്‍ എല്ലാ ബാങ്കുകള്‍ക്കും അതായത് പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകള്‍ക്ക് ഒരുപോലെ ബാധകമാണ്. സംസ്ഥാന തലത്തില്‍ നിശ്ചയിക്കപ്പെട്ടാല്‍ മറ്റ് ബാങ്ക് അവധി ദിനങ്ങളും ഉണ്ടാകാം.
സംസ്ഥാന അവധി ദിവസങ്ങള്‍, ഉപഭോക്താക്കള്‍ക്ക് അതാത് ബാങ്ക് ശാഖകള്‍ സന്ദര്‍ശിച്ച് കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ലോക്ഡൗണ്‍ മുതല്‍ പല ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള്‍ എസ്എംഎസ് സന്ദേശത്തിലൂടെയും അറിയിക്കുന്നുണ്ട്.
2020 നവംബറിലെ ബാങ്ക് അവധിദിനങ്ങളുടെ പട്ടിക ചുവടെ
നവംബര്‍ 1 - ഞായര്‍
നവംബര്‍ 8 - ഞായര്‍
നവംബര്‍ 14 - രണ്ടാം ശനിയാഴ്ച / ദീപാവലി
നവംബര്‍ 15 - ഞായര്‍
നവംബര്‍ 22 - ഞായര്‍
നവംബര്‍ 28 - നാലാം ശനിയാഴ്ച
നവംബര്‍ 29 - ഞായര്‍
നവംബര്‍ 30 - ഗുരു നാനാക് ജയന്തി
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine