ഈ മാസം 11 ദിവസം ബാങ്ക് അവധി; ദിവസങ്ങള്‍ ഇതാണ്

അടുത്ത ദിവസങ്ങളിലെ പൂജാ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ 2019 ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്കുകള്‍ക്ക് മൊത്തത്തില്‍ ലഭിക്കുന്നത് 11 ദിവസത്തെ അവധിയാണ്. എന്നാല്‍ ഓരോ സംസ്ഥാനത്തെയും ആഘോഷ ദിനങ്ങളും മറ്റും വ്യത്യസ്തമായതിനാല്‍ ചില വ്യത്യാസങ്ങളുമുണ്ട്.

ഞായര്‍, രണ്ടാം ശനി, നാലാം ശനി ദസറ, ദീപാവലി തുടങ്ങി ഒക്ടോബര്‍ 2 നും ഒക്ടോബര്‍ 29 നും ഇടയിലാണ് 11 അവധി ദിനങ്ങളുള്ളത്. പണം കൈകാര്യം ചെയ്യേണ്ട ബിസിനസുകാര്‍ ഒക്ടോബറിലെ ആ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക മനസ്സില്‍ സൂക്ഷിക്കുന്നതും ആവശ്യത്തിന് പണം കൈയില്‍ കരുതുന്നതും പ്രധാനമാണ്.

ബാങ്ക് ജീവനക്കാര്‍ അവധിയെടുക്കുന്നതിനാല്‍ ബാങ്ക് എടിഎം റീഫില്ലിംഗും താല്‍ക്കാലികമായി തടസ്സപ്പെട്ടേയ്ക്കാം. നിലവിലെ റിസര്‍വ് ബാങ്ക് നിയമങ്ങള്‍ അനുസരിച്ച്, ബാങ്കുകള്‍ക്ക് മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ പൊതു അവധിയാണ്.

താഴെ പറയുന്നവയാണ് ദേശീയ തലത്തില്‍ ഉള്ള ഒക്ടോബറിലെ അവധി ദിനങ്ങൾ:

ഒക്ടോബർ 2: ഗാന്ധി ജയന്തി

ഒക്ടോബർ 6: ഞായർ

ഒക്ടോബർ 7: നവമി

ഒക്ടോബർ 8: ദസറ

ഒക്ടോബർ 12: രണ്ടാം ശനി

ഒക്ടോബർ 13: ഞായർ

ഒക്ടോബർ 20: ഞായർ

ഒക്ടോബർ 26: നാലാം ശനി

ഒക്ടോബർ 27: ദീപാവലി

ഒക്ടോബർ 28: ഗോവർദ്ധൻ പൂജ

ഒക്ടോബർ 29: ഭായ് ഡൂജ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it