മാര്‍ച്ച് 11 മുതല്‍ 13 വരെ ബാങ്ക് പണിമുടക്ക്

ശമ്പള വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍

ശമ്പള വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത ത്രിദിന പണിമുടക്ക് മാര്‍ച്ച് 11 മുതല്‍ 13 വരെ.  ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരം ചെയ്യുന്നത്.

ബുധനാഴ്ച മുതല്‍ വെളളിയാഴ്ച വരെയാണ് സമരം. 14 രണ്ടാം ശനിയാഴ്ചയാണ്. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ചയും 10 ചൊവ്വാഴ്ച ഹോളിയുമാണ്. ഈ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 9-ാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നീട് അടുത്ത തിങ്കളാഴ്ച വരെ ഇടപാടുകാര്‍ കാത്തിരിക്കേണ്ടി വരും.

ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ബാങ്കുകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. ജനുവരി എട്ടിനും ജനുവരി 31 ഒന്ന് തീയതികളിലും പണിമുടക്കിയിരുന്നു. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ 12.5 ശതമാനം ശമ്പള വര്‍ധന മുന്നോട്ടുവച്ചു എങ്കിലും ഇത് യൂണിയനുകള്‍ക്ക് സ്വീകാര്യമല്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here