1.76 ലക്ഷം കോടിയുടെ 'ഉന്നത' കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളി

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയ

'ഉന്നത' കിട്ടാക്കടങ്ങള്‍ 1.76 ലക്ഷം കോടി രൂപയുടേത്. 100 കോടി രൂപ മുതല്‍

മുകളിലേക്കു കുടിശ്ശികയായ 416 നിഷ്‌ക്രിയ വായ്പകളില്‍ ഉള്‍പ്പെട്ടതാണ് ഈ

തുക.

ഉന്നത എക്കൗണ്ടുകള്‍ക്കു താഴെയുള്ളതു

കൂടി ചേരുമ്പോള്‍ രാജ്യത്തെ ബാങ്കുകള്‍ മൊത്തമായി 2.75 ലക്ഷം കോടി രൂപയുടെ

കടങ്ങളാണ് മൂന്നു വര്‍ഷത്തിനുള്ളില്‍ എഴുതിത്തള്ളിയതെന്നും വിവരാവകാശ

രേഖകളുടെ അടിസ്ഥാനത്തിലുള്ള സി.എന്‍.എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടില്‍

പറയുന്നു. 100 കോടിക്കുമേല്‍ വായ്പയെടുത്ത് എഴുതിത്തള്ളലിന്റെ ആനുകൂല്യം

ലഭിച്ച 980 പേരുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്.

വ്യവസായ

മേഖലയിലെ മാന്ദ്യമകറ്റാന്‍ കോര്‍പ്പറേറ്റ് നികുതിയിളവു

പ്രഖ്യാപിച്ചുകൊണ്ട് ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്നു

വച്ചത്് 1,45,000 കോടി രൂപയാണ്. കിട്ടാക്കടങ്ങളില്‍ പെടുത്തി ബാങ്കുകള്‍

എഴുത്തിത്തള്ളിയത് രാജ്യത്തിന്റെ ജിഡിപിയുടെ 0.7 % വരുന്ന ആ തുകയേക്കാള്‍

വലിയ തുക.

ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ് കടങ്ങള്‍ കൂട്ടത്തോടെ

എഴുതിത്തള്ളിയ കാര്യത്തില്‍ ഒന്നാമത്. 220 എക്കൗണ്ടുകളിലായി 76,600 കോടി

രൂപയാണ് എസ്.ബി.ഐ ഇപ്രകാരം വേണ്ടെന്നു വച്ചത്. പല പൊതുമേഖലാ ബാങ്കുകളും

സ്വകാര്യ മേഖലാ ബാങ്കുകളും വന്‍തോതില്‍ വായ്പ എഴുതിത്തള്ളി. 500 കോടിയിലേറെ

വായ്പയെടുത്ത് കുടിശിക വരുത്തിയ 71 പേരെ ബാങ്കുകള്‍ ഇപ്രകാരം രക്ഷിച്ചു.

ഇതിലും 33 ശതമാനം എസ്.ബി.ഐ തന്നെ. മൊത്തം കണക്കെടുക്കുമ്പോള്‍ ഒരു

എക്കൗണ്ടിന് ശരാശരി 348 കോടി രൂപ എന്ന നിരക്കിലാണ് എഴുതിത്തള്ളിയത്.

പൊതുമേഖലയിലെ

പഞ്ചാബ് നാഷണല്‍ ബാങ്ക് 94 നൂറുകോടി പേരുടെ കടങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍

നഷ്ടമായത് 27024 കോടി രൂപ. 500 കോടിയോ അതിലധികമോ ഉള്ള കടം പി.എന്‍.ബി

എഴുതിത്തള്ളിയത് 12 പേരുടേതാണ്. ഈയിനത്തില്‍ വന്ന നഷ്ടം 9037 കോടി.

സ്വകാര്യമേഖലയില്‍

ഐ.ഡി.ബി.ഐ ആണ് എഴുതിത്തള്ളിയ ബാങ്കുകളില്‍ മുന്നില്‍. 100 കോടി രൂപയും

അതില്‍ കൂടുതലും വായ്പയെടുത്തു കുടിശികയാക്കിയ 71 പേരാണ്

ഐഡിബിഐയ്ക്കുണ്ടായിരുന്നത്. ഈ 26,219 കോടി രൂപ എഴുതിത്തള്ളി. 100 കോടി

രൂപയും അതില്‍ കൂടുതലും കുടിശ്ശികയുള്ള 63 എക്കൗണ്ടുകളും 500 കോടി രൂപയും

അതില്‍ കൂടുതലും വായ്പയെടുത്ത് രക്ഷപ്പെട്ട 7 എക്കൗണ്ടുകളും കാനറ ബാങ്ക്

ഉപേക്ഷിച്ചു.

56 എക്കൗണ്ടുകളുള്ള ബാങ്ക് ഓഫ്

ഇന്ത്യ, 50 എക്കൗണ്ടുകളുള്ള കോര്‍പ്പറേഷന്‍ ബാങ്ക്, 46 എക്കൗണ്ടുകളുള്ള

ബാങ്ക് ഓഫ് ബറോഡ, 45 എക്കൗണ്ടുകളുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

എന്നിങ്ങനെയാണ് 100 കോടി രൂപയും അതില്‍ കൂടുതല്‍ കുടിശ്ശികയുമുള്ള

വായ്പക്കാരുടെ പട്ടിക നീളുന്നത്. സ്വകാര്യ ബാങ്കുകളില്‍ ആക്‌സിസ് ബാങ്കിന്

43 ഇത്തരം വായ്പകളുണ്ടായിരുന്നു. ഐസിഐസിഐ ബാങ്കിന് 37 ഉം. നോട്ടു നിരോധനം

വന്നശേഷം കിട്ടാക്കടങ്ങളുടെ എണ്ണവും എഴുതിത്തള്ളലും കുതിച്ചുയര്‍ന്നതായും

റിസര്‍വ് ബാങ്ക് രേഖകളിലെ വിവരങ്ങളില്‍ വ്യക്തം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it