വായ്പയെടുത്തു മുങ്ങിയ ചോക്സി, വിജയ് മല്യ അടക്കമുള്ളവരുടെ വായ്പകള്‍ എഴുതി തള്ളിയാല്‍ സംഭവിക്കുന്നതെന്ത്?

മെഹുല്‍ ചോക്സി, വിജയ് മല്യ, ബാബാ രാം ദേവ് തുടങ്ങിയ വന്‍കിടക്കാരുടെ വായ്പകള്‍ എഴുതിത്തള്ളിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതോടെ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിഞ്ഞിരിക്കുകയാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെയ്ക്ക് നല്‍കിയ മറുപടിയിലാണ് ആര്‍.ബി.ഐ അമ്പത് വന്‍കിടക്കാരുടെ 68,607 കോടി രൂപ എഴുതി തള്ളിയതായി വ്യക്തമാക്കിയത്.

നേരത്തെ, സര്‍ക്കാര്‍ മറച്ചു വച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ഗോഖലെ പറയുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍, സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവരുടെ ഓഫീസില്‍ ഈ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അവര്‍ മറുപടി നല്‍കിയില്ല. കഴിഞ്ഞ ബജറ്റ് സെഷനില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധിയും ഈ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ആര്‍.ബി.ഐയെ സമീപിച്ചത്- അദ്ദേഹം വ്യക്തമാക്കി. ആര്‍.ബി.ഐ സെന്‍ട്രല്‍ പബ്ലിക് ഓഫീസര്‍ അഭയ് കുമാര്‍ ആണ് ഏപ്രില്‍ 24ന് അപേക്ഷയില്‍ മറുപടി നല്‍കിയത്.

2019 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം വായ്പ തിരികെ അടയ്ക്കാത്ത 50 പേരുടെ വായ്പാ കുടിശ്ശിക ഉള്‍പ്പെടെ 68,607 കോടി രൂപ ബാങ്കുകള്‍ എഴുതി തള്ളിയെന്നാണ് ആര്‍ബിഐയുടെ മറുപടിയിലുള്ളത്.

പട്ടികയില്‍ ഒന്നാമതുള്ള ചോക്സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപ കുടിശ്ശികയുണ്ട്. മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്സ് ലിമിറ്റഡ് എന്നിവയും യഥാക്രമം 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു.
പട്ടികയില്‍ രണ്ടാമതുള്ളത് ആര്‍.ഐ.ജി അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ സന്ദീപ് ജുന്‍ജുന്‍വാലയും സഞ്ജയ് ജുന്‍ജുന്‍വാലയുമാണ്. ഒരു വര്‍ഷമായി എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലുള്ളവരാണിവര്‍. 4,314 കോടിയാണ് വായ്പാ കുടിശ്ശിക. രാജ്യം വിട്ട മറ്റൊരു രത്നവ്യാപാരിയായ ജെതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്സ് ആന്‍ഡ് ജ്വല്ലറിക്ക് 4,076 കോടിയാണ് വായ്പാ കുടിശ്ശിക.

കാന്‍പൂര്‍ ആസ്ഥാനമായ റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 2850 കോടിയും പഞ്ചാബിലെ കുഡോസ് കെമിയുടെ 2326 കോടിയും ബാബാ രാം ദേവിന്റെ നേതൃത്വത്തിലുള്ള രുചി സോയ ഗ്രൂപ്പിന്റെ 2212 കോടിയും ഗ്വാളിയോറിലെ സൂം ഡവലപ്പേഴ്സിന്റെ 2012 കോടിയും എഴുതിത്തള്ളി. 1000 കോടിക്ക് മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയതില്‍ 18 കമ്പനികളാണുള്ളത്. ഇതില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സും ഹരീഷ് ആര്‍ മേത്തയുടെ ഫോറെവര്‍ പ്രീഷ്യസ് ജ്വല്ലറിയുമുണ്ട്. 1000 കോടിക്ക് താഴെ കുടിശ്ശിക വരുത്തിയ 25 സ്ഥാപനങ്ങളുമുണ്ട്.

എന്താണ് കിട്ടാക്കടം എഴുതിതള്ളല്‍?

ബാങ്ക് വായ്പ എഴുതി തള്ളിയെന്ന് പറഞ്ഞാല്‍ ആ വായ്പ ബാങ്കുകള്‍ വേണ്ടെു വെച്ചെന്ന് അര്‍ത്ഥമില്ല. ഒരു ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് ക്ലീന്‍ ചെയ്യാന്‍ വേണ്ടി മാത്രമുള്ള ഒരു ടെക്‌നിക്കല്‍ പരിപാടിയാണ് റൈറ്റ് ഓഫ്. ഏതൊരു വായ്പയും 90 ദിവസത്തേക്ക് തിരിച്ചടവു നടന്നില്ലെങ്കില്‍ ബാങ്ക് രേഖകളില്‍ അത് നിഷ്‌ക്രിയ ആസ്തിയായി മാറുകയും അതിനെ ക്ലാസിഫൈ ചെയ്യുകയും ചെയ്യും. കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നതു പോലെ ഇതിനെ കാണാനാകില്ല.

കാരണം കര്‍ഷക വായ്പ എഴുതി തള്ളുമ്പോള്‍ അതിനുള്ള സബ്‌സിഡി ഗവമെന്റില്‍ നിന്നു ബാങ്കുകള്‍ക്കു ലഭിക്കം. അതേ സമയം കോര്‍പ്പറേറ്റ് വായ്പകളില്‍ അങ്ങനെയല്ല. കടമെടുത്ത തുക വായ്പയെടുത്തവരില്‍ നിന്നു തന്നെ തിരിച്ചുപിടിയ്ക്കും. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നിയമ നടപടികളുമായി ബാങ്ക് മുന്നോട്ടു പോകുകയും ചെയ്യും.

ഒരിക്കല്‍ ഈ തുക തിരിച്ചു പിടിച്ചാല്‍ അത് ബാങ്കുകളുടെ ലാഭത്തിലേക്കാണ് ചേര്‍ക്കുക. സാങ്കേതികമായി കടബാധ്യത എഴുതി തള്ളുമ്പോള്‍ ആ തുക ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ആസ്തിയുടെ ഗണത്തില്‍ നിന്നും മാറും. പകരം കിട്ടാക്കടത്തിലേക്ക് മാറ്റും. ചോക്‌സിയുടേയും വിജയ് മല്യയുടേയും നീരവ് മോദിയുടേയും കാര്യത്തിലൊക്കെ സ്വത്തുക്കള്‍ കണ്ടുകിട്ടി പണം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ തുടരുന്നുമുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകളുടെ ആസ്തികള്‍ എന്‍പിഎ ആയാല്‍ അതിന്റെ നടപടിക്രമങ്ങളില്‍ കാലതാമസം വരികയും റീറ്റെയ്ല്‍ വായ്പകളില്‍ എന്‍പിഎ ആയാല്‍ അതിന്റെ നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ നടക്കുകയും ചെയ്യുമെന്നതാണ് ഇവിടുത്തെ ഒരു പ്രശ്‌നം. മാത്രമല്ല ഇത്തരം വന്‍കിട വായ്പകള്‍ എഴുതി തള്ളുമ്പോള്‍ ചെറുകിട വായ്പകളുടെ തിരിച്ചു പിടിക്കല്‍ കര്‍ശനമാക്കുകയും ചെയ്യും.

സര്‍ഫേസി ആക്റ്റ് ഇതിനു വേണ്ടി കൊണ്ടു വതാണ്.

വായ്പയുടെ ഒരു പൈസ പോലും തിരിച്ചടച്ചില്ലെങ്കിലും നിക്ഷേപകരെ സംരക്ഷിക്കുതിനായി വായ്പയ്ക്കെതിരെ ബാങ്ക് 100% പ്രൊവിഷനിംഗ് (മൂലധനം നീക്കിവെക്കുു) നടത്തുു.

ബാങ്കുകള്‍ അവരുടെ ആസ്തിയില്‍ നിും നിഷ്‌ക്രിയ ആസ്തികളെ ഒഴിവാക്കി നിര്‍ത്തുു. ബാങ്കുകള്‍ എഴുതി തള്ളു തുക അവരുടെ മൊത്തെ നിഷ്‌ക്രിയ ആസ്തികളില്‍ ഉള്‍പ്പെടുത്തുില്ല. എാല്‍ കടമെടുത്തവരെ ബാങ്ക് കടം തിരിച്ചടയ്ക്കുതില്‍ നിും ഒഴിവാക്കുുമില്ല. കടക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെ'ു അവസരത്തില്‍ ബാങ്ക് ഈ തുക പിടിക്കുകയും അത് അവരുടെ ലാഭത്തിലേക്ക് ചേര്‍ക്കുകയും ചെയ്യും. എസ്സാര്‍ സിറ്റീലിന്റേ കേസിലാണ് അടുത്തിടെ റൈറ്റ് ബാക്ക് കണ്ടത്. ഒരാള്‍ ലോ എടുത്തു. അത് എന്‍പിഎ ആയെു വിചാരിക്കുക. ഒരു കോടി രൂപയാണ് എന്‍പിഎ എങ്കില്‍ അതിന്റെ എത്ര ശതമാനം പ്രൊവിവിഷന്‍ വെയ്ക്കണമെ് നോക്കും. എന്‍പിഎയ്ക്ക് തുല്യമായൊരു തുക ബാലന്‍സ് ഷീറ്റില്‍ പ്രൊവിഷനായി കാണിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it