സിഎസ്ബി ബാങ്കിന്റെ ഐപിഒ നാളെ മുതല്‍ 26 വരെ

സിഎസ്ബി ബാങ്ക് ലിമിറ്റഡിന്റെ ഐപിഒ നാളെ ആരംഭിക്കും. നവംബര്‍ 26ന് ബിഡ്/ ഓഫര്‍ അവസാനിക്കും. പത്തുരൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 193 - 195 രൂപയാണ്. കുറഞ്ഞത് 75 ഓഹരികളും തുടര്‍ന്ന് 75 ഓഹരികളുടെ ഗുണിതങ്ങളായും അപേക്ഷിക്കാം.

24 കോടി രൂപ വരെ വരുന്ന പുതിയ ഇഷ്യുവും ഓഹരി ഉടമകള്‍ വില്‍്ക്കുന്ന 19,778,298 ഓഹരികള്‍ വരെ വില്‍ക്കുന്നതിനുള്ള വാഗ്ദാനവും അടങ്ങുന്നതാകും ഐപിഒ.ഐപിഒ വഴി സമാഹരിക്കുന്ന തുക ബാങ്കിന്റെ ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാവും വിനിയോഗിക്കുക എന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സിവിആര്‍ രാജേന്ദ്രന്‍ പറഞ്ഞു.

ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡും ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡുമാണ് ഈ സമാഹരണത്തില്‍ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. സ്വര്‍ണ്ണപ്പണയ വായ്പ, എംഎസ്എംഇ വായ്പ എന്നീ മേഖലകളിലാണ് സിഎസ്ബി ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ കല്‍പ്പിക്കുന്നതെന്ന് സിവിആര്‍ രാജേന്ദ്രന്‍ പറഞ്ഞു. പുതുതായി അവതരിപ്പിച്ച ഇരുചക്ര വാഹന വായ്പയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയില്‍ ബഹുവിള തോട്ടങ്ങള്‍ക്ക് വായ്പ അനുവദിക്കാന്‍ സവിശേഷ പദ്ധതി ബാങ്കിനുണ്ട്. നിലവിലുള്ള ശാഖകളെ പുനര്‍വിന്യസിച്ച് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് ബാങ്ക് ശ്രമിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പുതുതായി 400 ലേറെ ശാഖകള്‍ തുറക്കാനും പദ്ധതിയുണ്ട്.
കോര്‍പ്പറേറ്റ് ലെന്‍ഡിംഗ് രംഗത്ത് ബാങ്കിന് അധികം സാന്നിധ്യമില്ലെന്നും സിവിആര്‍ രാജേന്ദ്രന്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it