ധനം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സമ്മിറ്റിന് തുടക്കം

ബാങ്കിംഗ്, ഫിനാന്‍സ് മേഖലയിലെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബാങ്കിംഗ്, ഫിനാന്‍സ് സമ്മിറ്റ് & അവാർഡ് നൈറ്റ് കൊച്ചിയിൽ ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ സാരഥികളും സാമ്പത്തിക, നിക്ഷേപ വിദഗ്ധരും പങ്കെടുക്കുന്ന സംഗമം ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്നത്.

സംഗമം അവാര്‍ഡ് ദാനം, നെറ്റ്‌വര്‍ക്കിംഗ് ഡിന്നര്‍ എന്നിവയോടെ സമാപിക്കും. ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ പുതിയ പ്രവണതകള്‍, വെല്ലുവിളികള്‍, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, സമീപകാലത്തെ നയംമാറ്റങ്ങള്‍ വിവിധ മേഖലകളില്‍ ചെലുത്തുന്ന സ്വാധീനം, ഡിജിറ്റല്‍ ഡിസ്‌റപ്ഷനുകളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും തുടങ്ങി വിവിധ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ധനം ഇത്തരമൊരു മെഗാ ഇവന്റ് കേരളത്തില്‍ സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ സമിറ്റ് പ്രോഗ്രാം കമ്മിറ്റി അധ്യക്ഷനും അവാര്‍ഡ് ജൂറി ചെയര്‍മാനും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ കെ പി പദ്മകുമാര്‍ കോണ്‍ഫറന്‍സ് വിഷയാവതരണം നിര്‍വഹിക്കും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ രാജ്കിരണ്‍ റായ് ജി മുഖ്യാതിഥിയായിരിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ മൃത്യുഞ്ജയ് മഹാപാത്ര മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

യൂണിമണി ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ അമിത് സക്‌സേന, പത്മശ്രീ ജേതാവായ മാധ്യമപ്രവര്‍ത്തകയും മണിലൈഫിന്റെ മാനേജിംഗ് ഡയറക്റ്ററുമായ സുചേത ദലാല്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വി പി നന്ദകുമാര്‍, ലോയ്ഡ്‌സ് ഇന്ത്യ കണ്‍ട്രി മാനേജറും സിഇഒയുമായ ശങ്കര്‍ ഗാരിഗിപാര്‍ത്ഥി, കാനറ റൊബേക്കോ അസറ്റ് മാനേജ്‌മെന്റ് ഹെഡ് (ഇന്‍വെസ്റ്റ്‌മെന്റ്, ഇക്വിറ്റി) നിമേഷ് ചന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

പാനല്‍ ചര്‍ച്ചകള്‍

ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് – പുതിയ പ്രവണതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന പാനല്‍ ചര്‍ച്ച കാത്തലിക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ ടി എസ് അനന്തരാമന്‍ നയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍, ജിയോജിത് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എ ബാലകൃഷ്ണന്‍, വര്‍മ ആന്‍ഡ് വര്‍മയിലെ സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മധു അലക്‌സ്ഷ്യസ് എന്നിവര്‍ പാനല്‍ അംഗങ്ങളായിരിക്കും.

Tapping opportunities in Capital market എന്നതിനെ അടിസ്ഥാനമാക്കിയുള്ള പാനല്‍ ചര്‍ച്ച ഡിബിഎഫ്എസ് സാരഥി പ്രിന്‍സ് ജോര്‍ജ് നയിക്കും. അക്യുമെന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്റ്റര്‍ അക്ഷയ് അഗര്‍വാള്‍, ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്റ്റര്‍ അലക്‌സ് ബാബു, മോട്ടിലാല്‍ ഒസ്വാളിന്റെ ഉത്തര രാമകൃഷ്ണന്‍, അഫ്ളുവൻസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഷൈനി സെബാസ്റ്റ്യന്‍ എന്നിവര്‍ പാനല്‍ അംഗങ്ങളായിരിക്കും.

ഫയര്‍സൈഡ് ചാറ്റ്

ഇക്വിറ്റി ഇന്റലിജന്‍സ് മേധാവിയും രാജ്യത്തെ പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്തും കെ പി പദ്മകുമാറും തമ്മിലുള്ള ഫയര്‍സൈഡ് ചാറ്റാണ് പ്രധാന ആകര്‍ഷണം.

അവാര്‍ഡ് നിശ

യെസ് ബാങ്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്ററും എല്‍ഐസി, ഐആര്‍ഡിഎ എന്നിവയുടെ മുന്‍ മേധാവിയുമായ ടി എസ് വിജയന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡി ആന്‍ഡ് സിഇഒ വി ജി മാത്യു എന്നിവര്‍ പ്രഭാഷണം നടത്തും.

ബാങ്ക് ഓഫ് ദി ഇയര്‍, നോണ്‍ ബാങ്കിംഗ് കമ്പനി ഓഫ് ദി ഇയര്‍ എന്നിങ്ങനെ 11 അവാര്‍ഡുകള്‍ സമാപനച്ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

  • ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ പോള്‍ തോമസാണ് ധനം ഫിനാന്‍സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
  • സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സിബില്‍, സ്വിഫ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ എം വി നായര്‍ക്ക് സമ്മാനിക്കും.
  • ബാങ്ക് ഓഫ് ദി ഇയര്‍ 2018 പുരസ്‌കാരം ഫെഡറല്‍ ബാങ്കിനാണ്.
  • എക്‌സലന്‍സ് ഇന്‍ ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി അവാര്‍ഡ് സൗത്ത് ഇന്ത്യന്‍ ബാങ്കിനും സമ്മാനിക്കും.
  • സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ദേശീയതലത്തിലെ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നുണ്ട്.
  • നാഷണല്‍ ബാങ്ക് ഓഫ് ദി ഇയര്‍ (പബ്ലിക് സെക്ടര്‍) പുരസ്‌കാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്കക്ക്
  • നാഷണല്‍ ബാങ്ക് ഓഫ് ദി ഇയര്‍ (പ്രൈവറ്റ് സെക്റ്റര്‍) പുരസ്‌കാരം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ലിമിറ്റഡിന്
  • ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ–ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍
  • ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്–ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍
  • മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്–എന്‍ബിഎഫ്‌സി ഓഫ് ദി ഇയര്‍
  • മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്–എന്‍ബിഎഫ്‌സി-എക്‌സലന്‍സ് ഇന്‍ ഇന്നവേഷന്‍
  • മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ്–എന്‍ബിഎഫ്‌സി-എക്‌സലന്‍സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍

സ്പോൺസേഴ്സ്
പ്ലാറ്റിനം സ്പോൺസർ -സൗത്ത് ഇന്ത്യൻ ബാങ്ക്

ഡയമണ്ട് സ്പോൺസേഴ്‌സ്
യൂണിയൻ ബാങ്ക്, യൂണിമണി

ഗോൾഡ് സ്പോൺസേഴ്‌സ്
മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, ജിഐസി, മുത്തൂറ്റ് ഫിൻകോർപ്, എൽഐസി

സിൽവർ സ്പോൺസേഴ്‌സ്
ജെന്റിൽമാൻ ജെന്റിൽമാൻ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ, സിൻഡിക്കേറ്റ് ബാങ്ക്, ജിയോജിത്ത്, മുത്തൂറ്റ് ഫിനാൻസ്, ജൂബിലി ചിറ്റ്‌സ്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ടിബിഎഫ്എസ്, അക്യൂമെൻ, റൈറ്റോൾ

ടിവി മീഡിയ പാർട്ണർ -കൈരളി പീപ്പിൾ റേഡിയോ പാർട്ണർ -റെഡ് എഫ്എം OOH മീഡിയ പാർട്ണർ -ഐശ്വര്യ അഡ്വെർടൈസേഴ്സ്

സമിറ്റ് വേദിയില്‍ നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് 7080 രൂപയാണ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും പ്രത്യേക നിരക്കുണ്ട്. ജിഎസ്ടിയടക്കം 2360 രൂപ ഇവര്‍ നല്‍കിയാല്‍ മതി.

വിവരങ്ങള്‍ക്ക്: 9061480718, 9072570062.
ഇമെയ്ല്‍: mail@dhanam.in, vijay@dhanam.in
വെബ്‌സൈറ്റ്: www.dhanamonline.com

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it