ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2018 ധനകാര്യ മേഖലയിലെ കോര്‍പ്പറേറ്റ് സംഗമം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ് സമിറ്റ് & അവാര്‍ഡ് നൈറ്റിന് സാക്ഷ്യം വഹിച്ച് കൊച്ചി. കേരളത്തിന്റെ നമ്പര്‍ വണ്‍ ബിസിനസ് മാഗസിനായ ധനമാണ് മലയാളികള്‍ക്കു മുന്നില്‍ ഇത്തരമൊരവസരം ഒരുക്കിയത്. കൊച്ചിയിലെ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററാണ്, ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ്, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ ഏറ്റവും പുതിയ പ്രവണതകള്‍ അറിയുന്നതിനും ഈ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനുമായി ഒരുക്കിയ ചടങ്ങിന് വേദിയായത്.
Managing Innovations and Disruptions for growth എന്നതാണ് സമിറ്റ് & അവാര്‍ഡ് നൈറ്റിന്റെ തീം. ധനകാര്യ മേഖലയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് എന്താണെന്നും വരാനിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നുമാണ് സമിറ്റ് & അവാര്‍ഡ് നൈറ്റിലെ പ്രധാന ചര്‍ച്ചാ വിഷയം. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒട്ടേറെ അറിവുകള്‍ പരിപാടി പ്രദാനം ചെയ്യുന്നു.
കേന്ദ്ര ബജറ്റ് വിവിധ മേഖലകളെ എങ്ങനെ ബാധിക്കുന്നു? ഓഹരി വിപണിയില്‍ നിന്ന് എങ്ങനെ നേട്ടം കൊയ്യാം? നിക്ഷേപ അവസരങ്ങള്‍ എന്തൊക്കെ? ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഭാവി എന്ത്? തുടങ്ങി സമിറ്റില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ വിപുലം.
പുരസ്കാരത്തിളക്കം
ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്ത് തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച പ്രതിഭകള്‍ക്കുള്ള പുരസ്കാരദാനമാണ് സമിറ്റ് & അവാര്‍ഡ് നൈറ്റിന്റെ മറ്റൊരാകര്‍ഷണം. ഫിനാന്‍സ് പേഴ്സണ്‍ ഓഫ് ദി ഇയര്‍, ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍, ബാങ്ക് ഓഫ് ദി ഇയര്‍, ഡിജിറ്റല്‍ എക്സലന്‍സ് ആന്‍ഡ് ഇന്നവേഷന്‍, നാഷണല്‍ ബാങ്ക് ഓഫ് ദി ഇയര്‍, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി ഓഫ് ദി ഇയര്‍, സ്റ്റോക് ബ്രോക്കിംഗ് കമ്പനി ഓഫ് ദി ഇയര്‍, കേരള- ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍, ലാര്‍ജസ്റ്റ് സെല്ലിംഗ് മ്യൂച്വല്‍ ഫണ്ട് ഇന്‍ കേരള എന്നിവയ്ക്ക് പുറമേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ഉള്‍പ്പടെ പതിനൊന്ന് വിഭാഗങ്ങളിലായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സഹകരണ ബാങ്കുകള്‍, സ്റ്റോക് ബ്രോക്കിംഗ് കമ്പനികള്‍, ഓഹരി നിക്ഷേപകര്‍, സ്വര്‍ണപ്പണയ വായ്പാ സ്ഥാപനങ്ങള്‍, മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയില്‍ നിന്നുള്ളവര്‍, പോര്‍ട്ട് ഫോളിയോ മാനേജര്‍മാര്‍, സാമ്പത്തിക വിദഗ്ധര്‍, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാര്‍, സ്റ്റോക് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ എന്നിവര്‍ക്കെല്ലാം പ്രയോജനപ്പെടുന്ന തരത്തിലാണ് സമിറ്റിന്റെ രൂപകല്‍പ്പന.