ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ശാലിനി വാര്യര്‍ ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍ 2019

ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍, ബാങ്ക് ഓഫ് ദി ഇയര്‍ എന്നിങ്ങനെ 10 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ബാങ്കിംഗ്, ഫിനാന്‍സ് മേഖലയിലെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന് ഇനി ഒരു ദിവസം കൂടി മാത്രം. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫെബ്രുവരി 27 ന് നടക്കുന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം കൊയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കും. ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍, ബാങ്ക് ഓഫ് ദി ഇയര്‍ എന്നിങ്ങനെ 10 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ശാലിനി വാര്യര്‍ക്കാണ് ധനം ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍ 2019 പുരസ്‌കാരം. ഫെഡറല്‍ ബാങ്കിന് ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് കേരള ബാങ്ക് ഓഫ് ദി ഇയര്‍.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ (ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍), ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനി (ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍), സൗത്ത് ഇന്ത്യന്‍ ബാങ്ക് (എക്സലന്‍സ് ഇന്‍ സോഷ്യല്‍ കമിറ്റ്മെന്റ്), കെഎസ്എഫ്ഇ ( എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍), മണപ്പുറം ഫിനാന്‍സ് ( വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍) മുത്തൂറ്റ് ഫിനാന്‍സ് (കേരളാസ് മോസ്റ്റ് വാല്യൂഡ് കമ്പനി), മുത്തൂറ്റ് മൈക്രോഫിന്‍ ( മൈക്രോ ഫിനാന്‍സ് കമ്പനി ഓഫ് ദി ഇയര്‍) എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here