ഡിഎച്ച്എഫ്എൽ സാമ്പത്തിക ഫലം പ്രസിദ്ധീകരിക്കുന്നത് വൈകും 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന്റെ (DHFL) ഫിനാൻഷ്യൽ റിസൾട്ട്സ് രണ്ടാഴ്ച വൈകിയേ പ്രസിദ്ധീകരിക്കുകയുള്ളൂ. 2019 മാർച്ച് 31 ന് അവസാനിക്കുന്ന ത്രൈമാസ പാദത്തിലെ സാമ്പത്തിക ഫലമാണിത്.

ചില അപ്രതീക്ഷിതമായ കാര്യങ്ങൾ മൂലമാണ് ഫലം മാറ്റിവെക്കേണ്ടി വരുന്നതെന്ന് കമ്പനി വ്യക്തമാക്കി. ബോർഡിലും ഓഡിറ്റ് സമിതിയിലും പങ്കെടുക്കാൻ ചില ഡയറക്ടർമാർക്ക് എത്താൻ സാധിക്കാത്തതും ഇതിന് പിന്നിലെ ഒരു കാരണമാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

രൂക്ഷമായ ലിക്വിഡിറ്റി പ്രതിസന്ധി നേരിടുന്ന ബാങ്കിതര സ്ഥാപങ്ങളിൽ ഒന്നാണ് ഡിഎച്ച്എഫ്എൽ. വായ്പാ തിരിച്ചടവും കമ്പനി ഈയിടെ മുടക്കിയിരുന്നു. സബ്‌സിഡിയറി കമ്പനികളിലെ ഓഹരി വിറ്റ് കടം വീട്ടാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it