ഇസാഫ് ബാങ്ക് രാജസ്ഥാനിലേക്കും

കേരളം ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് രാജസ്ഥാനിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തി. ആദ്യ ശാഖ ജയ്പൂരില്‍ റഫീക്ക് ഖാന്‍ എംഎംഎല്‍ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.

എടിഎം, സേഫ് ഡെപോസിറ്റ് ലോക്കര്‍ അടക്കം എല്ലാ അടിസ്ഥാന ബാങ്കിങ് സേവനങ്ങളും ജയ്പൂരിലെ ശാഖയില്‍ ലഭ്യമാണ്. മൈക്രോ ഫിനാന്‍സ് സ്ഥാപനമായി തുടങ്ങി ഏറ്റവും പാവപ്പെട്ടവര്‍ക്ക് സേവനം നല്‍കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ബാങ്കായുള്ള ഇസാഫിന്റെ വളര്‍ച്ച ചടങ്ങില്‍ പോള്‍ തോമസ് വിശദീകരിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it