കോവിഡ് കെയര്‍ ലോണുമായി ഇസാഫ് ബാങ്ക്

കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങളില്‍ അകപ്പെടുന്ന ഉപഭോക്താക്കള്‍ക്കായുള്ള 'ഉദ്ധാന്‍ വായ്പാ' പദ്ധതിയുടെ ഭാഗമായാണ് പുതിയ കോവിഡ് കെയര്‍ വായ്പ, ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

5,000 രൂപ മുതല്‍ 30,000 രൂപ വരെ വായ്പ ലഭിക്കും. 34 മാസ കാലവധിയുള്ള ഈ വായ്പകള്‍ക്ക്, തിരിച്ചടവിന് പ്രാരംഭത്തില്‍ നാലു മാസം അവധിയും ലഭിക്കും. ഈ വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഈടാക്കുന്നതല്ല. ഇന്‍ഷുറന്‍സ് പരിരക്ഷയും കോവിഡ് കെയര്‍ ലോണിന്റെ സവിശേഷതയാണ്. ബാങ്കിന്റെ എല്ലാ മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കള്‍ക്കും ഈ വായ്പകള്‍ ലഭ്യമാണ്.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നിലവിലുള്ള മൈക്രോബാങ്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം പുനഃസ്ഥാപിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായമായാണ് ഉദ്ധാന്‍ വായ്പകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രളയ കാലത്താണ് ഈ പദ്ധതി ബാങ്ക് ആദ്യമായി അവതരിപ്പിച്ചത്. ലോക്ഡൗണ്‍ കാലയളവിന് ശേഷം ഇന്ത്യയിലുടനീളം എല്ലാ ശാഖകളിലും കോവിഡ് കെയര്‍ ലോണ്‍ ലഭ്യമാക്കും

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it