300 ശാഖകള്‍ ലക്ഷ്യമിട്ടുകൊണ്ട് ഇസാഫ് ബാങ്ക്

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 135-ാമത് ശാഖ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. കെ.മുരളീധരന്‍ എം.എല്‍.എ ശാഖയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചെയര്‍മാന്‍ ആര്‍.പ്രഭ അദ്ധ്യക്ഷനായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഇസാഫ് തുറക്കുന്ന ആറാമത്തെ ശാഖയാണിത്. 2019 മാര്‍ച്ചോടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖകള്‍ 300 ആയി വര്‍ദ്ധിപ്പിക്കുമെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ കെ.പോള്‍ തോമസ് പറഞ്ഞു. കേരളത്തില്‍ മാത്രം ഇസാഫിന് 100ഓളം ശാഖകളുണ്ട്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി ഇക്കഴിഞ്ഞ നവംബര്‍ അവസാനത്തോടെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി ഇസാഫ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയുണ്ടായി. ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ കൂടി ലഭ്യമാക്കുന്നതിന് ഇതിലൂടെ ഇസാഫിന് സാധിക്കും. 2017 മാര്‍ച്ചില്‍ ഇസാഫ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ തന്ത്രപരമായൊരു പങ്കാളിത്തമാണ് ഇപ്പോള്‍ ബജാജ് അലയന്‍സ് ലൈഫുമായി ഉണ്ടായിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it