ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 92.44 കോടി രൂപയുടെ അറ്റാദായം

രാജ്യത്ത് മികച്ച വളര്‍ച്ചയുള്ള സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന

കൊച്ചി: രാജ്യത്ത് മികച്ച വളര്‍ച്ചയുള്ള സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന. സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ദ്ധവാര്‍ഷികത്തില്‍ അറ്റാദായം 284 ശതമാനം വര്‍ധിച്ച് 92.44 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 24.07 കോടി രൂപയായിരുന്നു ഇത്. അര്‍ദ്ധവാര്‍ഷികത്തില്‍ 68.37 കോടി രൂപയാണ് അറ്റാദായത്തിലെ വര്‍ധന.

പ്രതികൂലമായ വിപണി സാഹചര്യങ്ങളിലും മികച്ച വളര്‍ച്ച കൈവരിക്കാനായത് ബാങ്കിന്റെ കരുത്തുറ്റ പ്രകടനമാണ് വ്യക്തമാക്കുന്നതെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താനായത് മികച്ച വളര്‍ച്ചയിലേക്ക് നയിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സാധാരണക്കാര്‍ക്ക് ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഇടങ്ങളില്‍ ബാങ്കിന് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ നിക്ഷേപം 98.72 ശതമാനം വര്‍ധിച്ച് 6063.37 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3051.20 കോടി രൂപയായിരുന്നു. ബാങ്കിന്റെ നിക്ഷേപങ്ങളുടെ മൊത്തം വിപണി മൂല്യം 24.13 ശതമാനം വര്‍ധിച്ച് 5486.06 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി 1.76 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.62 ശതമാനവുമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here