ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് മാരുതിയുടെ ഉപഭോക്തൃ പദ്ധതി

ഡീലര്‍ ഫിനാന്‍സും ബന്ധപ്പെട്ട വാഹന ഉപഭോക്തൃ സേവനങ്ങളും ലഭ്യമാക്കാന്‍ ഫെഡറല്‍ ബാങ്കുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കൈകോര്‍ക്കുന്നു. മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഒയുമായ അജയ് സേത്ത്, ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇരു സ്ഥാപനങ്ങളും ഇതിനായി ധാരണാപത്രം ഒപ്പിട്ടു.

ഡീലര്‍ ഇന്‍വെന്ററി ഫണ്ടിംഗിനുള്ള അംഗീകൃത പങ്കാളിയായി ഫെഡറല്‍ ബാങ്കിനെ മാരുതി സുസുക്കി ഈ വര്‍ഷം മുതല്‍ ഉള്‍പ്പെടുത്തിയിരുന്നു. റീട്ടെയില്‍ ധനസഹായത്തിനുള്ള ഏറ്റവും പുതിയ ബന്ധം ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും സമഗ്രമായ വായ്പാ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുമെന്ന് മാരുതി സുസുക്കിയുടെ പ്രസ്താവനയില്‍ പറയുന്നു.

'ഇന്ത്യയില്‍ വ്യാപകമായ ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെയും സമീപ പ്രദേശങ്ങളിലെയും ശക്തമായ സാന്നിധ്യം ഞങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാന്‍ സഹായിക്കും. മികച്ച ഉപഭോക്തൃ അനുഭവം നല്‍കാന്‍ മാരുതി സുസുക്കിയും ഫെഡറല്‍ ബാങ്കും പ്രതിജ്ഞാബദ്ധമാണ്. '-എംഎസ്എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (എം ആന്‍ഡ് എസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു,

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുമായി തന്റെ ബാങ്ക് തന്ത്രപരമായ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഫലമായി ഡീലര്‍മാര്‍ക്കും റീട്ടെയില്‍ ബാങ്കിംഗ് ഉപഭോക്താക്കള്‍ക്കും ആധുനിക പ്ലാറ്റ്‌ഫോമിലൂടെ ഏറ്റവും പ്രയോജനകരമായ സേവനം ലഭിക്കുമെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it