പവന് 28,000 രൂപ

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 28,000 രൂപയായി. ഈ മാസം 18 ന് 28,000 ല്‍ എത്തിയ വില പിന്നീടു കുറഞ്ഞിരുന്നു.
ജനുവരി ഒന്നിന് 23,440 രൂപയായിരുന്നു വില. സ്വാതന്ത്യദിനത്തില്‍ 28,000 രൂപയിലെത്തിയ വില ഒരു മാസം തികയുന്നതിനു മുമ്പേ 29,000 പിന്നിട്ടു. സെപ്റ്റംബര്‍ നാലിന് 29,120 ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞ് സെപ്റ്റംബര്‍ 20 ന് 27,680 ആയി. നാലു ദിവസമായി 27,920 ല്‍ നിന്നും മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഒരു പവന്റെ ആഭരണം വാങ്ങാന്‍ പ്രഖ്യാപിത വിലയ്ക്കു പുറമെ പണിക്കൂലി / പണിക്കുറവ്, ജിഎസ്ടി, പ്രളയ സെസ് എന്നിവ കൂടി വേണ്ടിവരുന്നതിനാല്‍ മൂവായിരത്തിലേറെ രൂപ കൂടി ഉപഭോക്താവിനു ചെലവാകും. ഇന്ത്യയില്‍ വിവാഹ, ഉത്സവകാല കാലത്ത് ഡിമാന്‍ഡ് ഉയരുന്നതു വിലവര്‍ധനയ്ക്കു കാരണമാകുന്നുണ്ട്. ആഗോള തലത്തില്‍ സാമ്പത്തിക കാലാവസ്ഥ മോശമാകുന്നതിലുള്ള ആശങ്ക മൂലം സ്വര്‍ണത്തിനു പ്രിയം ഏറി.