ഗൂഗ്ള്‍ പേ സ്‌ക്രാച്ച് കാര്‍ഡിലൂടെ തിരികെ നല്‍കിയത് 1,028 കോടി രൂപ

ഗൂഗ്ള്‍ പേ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മാത്രം സ്‌ക്രാച്ച് കാര്‍ഡിലൂടെ തിരികെ നല്‍കിയത് 1,028 കോടി രൂപ. ഗൂഗ്ള്‍ പേ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഗൂഗ്ള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് (ജിഐഡിഎസ്), ആണ് 2019 സാമ്പത്തിക വാര്‍ഷത്തില്‍ ഇത്രയും തുക റിവാര്‍ഡ് ആയി നല്‍കിയിട്ടുള്ളത്.

ഓണ്‍ലൈന്‍ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ആണ് തങ്ങളുടെ ഈ സര്‍വീസ് പോയ്ന്റുകള്‍ ഗൂഗ്ള്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് ഗൂഗ്ള്‍ ഏഷ്യ പെസഫിക്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 1,369 കോടി രൂപയാണ് ഉപയോക്താക്കളിലേക്ക് കാഷ്ബാക്ക് ആയി എത്തിയിരിക്കുന്നത്.

67 ദശലക്ഷം ആക്ടീവ് യൂസേഴ്‌സ് ആണ് നിലവില്‍ ഇന്ത്യയില്‍ ഗൂഗ്ള്‍ പേ ഉപയോഗിച്ച് ഓരോ മാസവും പണമിടപാടുകള്‍ നടത്തുന്നത്. ഇതില്‍ വാര്‍ഷിക മൊത്ത ഇടപാടുകള്‍ 110 ലക്ഷം കോടി ഡോളറാണ്. മാത്രമല്ല മാര്‍ച്ച് 2019 ല്‍ ജിഐഡിഎസ് രേഖപ്പെടുത്തിയ ലാഭം ഈ വിഭാഗത്തില്‍ അഞ്ച് കോടി രൂപയാണ്. 2017 സെപ്റ്റംബറിലാണ് ടെസ് എന്ന പേരില്‍ ഗൂഗ്ള്‍ പേ സര്‍വീസുകള്‍ ഇന്ത്യയില്‍ ആരംഭിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it