പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാരിന്റെ 83,000 കോടി

ഇതോടെ ഈ സാമ്പത്തിക വർഷം ബാങ്കുകൾക്ക് ലഭിച്ച ആകെ റീ-ക്യാപിറ്റലൈസേഷൻ 1.06 ലക്ഷം കോടി രൂപയാകും.

banking, money, investment

പൊതുമേഖലാ ബാങ്കുകൾക്ക് വരും മാസങ്ങളിലായി  സർക്കാർ  83,000 കോടി രൂപ നൽകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇതോടെ ഈ സാമ്പത്തിക വർഷം ബാങ്കുകൾക്ക് ലഭിച്ച ആകെ റീ-ക്യാപിറ്റലൈസേഷൻ 1.06 ലക്ഷം കോടി രൂപയാകും.   

പൊതുമേഖലാ ബാങ്കുകൾക്ക് സപ്ലിമെന്ററി ഗ്രാന്റിന്റെ ഭാഗമായി 41,000 കോടി നൽകാൻ സർക്കാർ പാർലമെന്റിന്റെ അനുവാദം ഇന്ന് തേടിയിരുന്നു. 

റീ-ക്യാപിറ്റലൈസേഷൻ കൊണ്ട് ബാങ്കുകളുടെ വായ്പ നൽകാനുള്ള ശേഷി വർധിക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. പിസിഎ ചട്ടങ്ങളിൽ നിന്ന് പുറത്ത് വരുന്നതിന് ബാങ്കുകളെ ഇത് സഹായിക്കുകയും ചെയ്യും.

ബാങ്കുകളുടെ കിട്ടാക്കടം തിട്ടപ്പെടുത്തുന്ന നടപടി പൂർത്തിയായെന്നും അത് കുറക്കാനുള്ള നടപടികൾ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here