എച്ച്.ഡി.എഫ്.സി നിരക്ക് 15 ബി.പി.എസ് കുറച്ചു

എച്ച്ഡിഎഫ്സി ഭവന വായ്പാ പലിശ നിരക്ക് 15 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. ഏപ്രില്‍ 22 മുതലാണ് നിരക്ക് കുറച്ചതെന്നും നിലവിലുള്ള എല്ലാ എച്ച്ഡിഎഫ്‌സി റീട്ടെയില്‍ ഭവന വായ്പ ഉപഭോക്താക്കള്‍ക്കും ഇത് ഗുണം ചെയ്യുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഇതോടെ 8.05-8.85 ശതമാനം വരെയാണ് എച്ച്ഡിഎഫ്സിയുടെ പുതിയ നിരക്കുകള്‍.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചതനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള വായ്പാ ദാതാക്കള്‍ പലിശ നിരക്ക് കുറച്ചതിന് അനുസൃതമായിട്ടാണ് നടപടി.സമ്പദ്വ്യവസ്ഥയില്‍ കൊറോണ വൈറസ് ചെലുത്തുന്ന ആഘാതം പരിഹരിക്കുന്നതിനായി മാര്‍ച്ച് 27 ന് ആര്‍ബിഐ 75 ബിപിഎസ് റിപ്പോ നിരക്കില്‍ കുറവു വരുത്തിയിരുന്നു.രാജ്യത്തെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് വായ്പക്കാരായ എസ്ബിഐ റീട്ടെയില്‍ ഭവന വായ്പാ പലിശ നിരക്ക് 7.05 ശതമാനമായാണ് കുറച്ചത്. എസ്ബിഐയുടെ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് 7.40 ശതമാനത്തില്‍ നിന്ന് 6.65 ശതമാനമായും താഴ്ത്തിയിരുന്നു.
1,250 കോടി രൂപയ്ക്ക് സെക്യുവേര്‍ഡ് റെഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) വിതരണം ചെയ്യുമെന്ന് എച്ച്ഡിഎഫ്‌സി വ്യക്തമാക്കി. പ്രൈവറ്റ് പ്ലേസ്‌മെന്റില്‍ 3,750 കോടി രൂപ വരെ ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനോടെയുള്ള ഇഷ്യൂ ഏപ്രില്‍ 23 ന് ആരംഭിച്ച് അന്നു തന്നെ അവസാനിക്കും. ഇതില്‍ നിന്നുള്ള വരുമാനം കമ്പനിയുടെ ഹൗസിംഗ് ഫിനാന്‍സ് ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline