വാട്സാപ് ബാങ്കിംഗ് സൗകര്യമൊരുക്കി വിവിധ ബാങ്കുകള്‍; ഉപഭോക്താക്കള്‍ അറിയേണ്ടതെല്ലാം

ബാങ്കുകളിലേക്ക് പോകാതെ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവുമധികം ബാങ്കിംഗ് ഇടപാടുകള്‍ നടത്തിയ കാലഘട്ടമാണ് ഈ ലോക്ഡൗണ്‍ ദിനങ്ങള്‍. ഡിജിറ്റല്‍ പേമെന്റുകള്‍ ചെയ്യാനറിയാത്തവര്‍ക്ക് പോലും എളുപ്പത്തില്‍ പണമിടപാടുകള്‍ സാധ്യമാക്കാന്‍ വാട്സാപ്പ് ഉപയോഗപ്പെടുത്തുകയാണ് പല ബാങ്കുകളും. ബാലന്‍സ് പരിശോധിക്കല്‍, ചെക്ക്ബുക്ക് അഭ്യര്‍ത്ഥിക്കല്‍, മിനി സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങി പല ബാങ്കുകളുടെയും നിരവധി ബാങ്കിംഗ് സേവനങ്ങള്‍ക്കു നിങ്ങള്‍ക്കിപ്പോള്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാം. ഐസിഐസിഐ ബാങ്ക് ആണ് ഈ സംവിധാനം ആരംഭിച്ചതെങ്കിലും എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങി നിരവധി ബാങ്കുകളും വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങള്‍ വാഗ്ധാനം ചെയ്യുന്നു. ഈ അക്കൗണ്ടുകാര്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ ചുവടെ നല്കുന്നു.
ഐസിഐസിഐ ബാങ്ക്
- നിങ്ങളുടെ വാട്സാപ്പ് കോണ്ടാക്റ്റുകളില് ബാങ്കിന്റെ 9324953001 എന്ന നമ്പര്‍ ചേര്‍ക്കുക. സംഭാഷണം ആരംഭിക്കാനായി ഒരു 'ഹായ്' സന്ദേശം അയയ്ക്കുക. ബാങ്ക് ഈ സന്ദേശത്തോട് പ്രതികരിക്കുന്നതാണ്.
- ആവശ്യമുള്ള സേവനത്തിന്റെ കീവേഡ് ടൈപ്പ് ചെയ്യുക: അതായത് സേവനങ്ങളുടെ പട്ടികയില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള സേവനത്തിന്റെ കീവേഡ് ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന് , മുതലായവ.
ഐസിഐസിഐ വാട്ട്സാപ്പിലൂടെലഭ്യമായ മറ്റ് ബാങ്കിംഗ് സേവനങ്ങള്‍ :
• അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍
• അവസാനം നടത്തിയ മൂന്ന് ഇടപാടുകള്‍ കാണാം
• ഔട്ട്സ്റ്റാന്ന്റിംഗ് ബാലന്‍സ് അറിയാം.
• ക്രെഡിറ്റ് കാര്‍ഡിന്റെ ലഭ്യമായ ക്രെഡിറ്റ് പരിധി
• ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ അല്ലെങ്കില്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍
• ഏറ്റവും അടുത്തുള്ള ഐസിഐസിഐ ബാങ്ക് എടിഎമ്മും ബ്രാഞ്ചും അറിയാം
എച്ച്ഡിഎഫ്സി ബാങ്ക്
രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി വാട്സാപ്പ് സേവനം പ്രയോജനപ്പെടുത്താം
- രജിസ്റ്റര്‍ ചെയ്യുക:
അതായത് ഒരു മിസ്ഡ് കോള്‍ നല്കി രജിസ്റ്റര്‍ ചെയ്യുക അല്ലെങ്കില്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അതേ മൊബൈല്‍ നമ്പറില്‍ നിന്ന് 70659 70659 എന്ന നമ്പറിലേക്ക് ടഡആ എന്ന് എസ്എംഎസ് അയയ്ക്കുക.
2. ചാറ്റിംഗ് ആരംഭിക്കണം
നിങ്ങളുടെ കോണ്ടാക്റ്റുകളില് 7065970659 എന്ന നമ്പര്‍ ചേര്‍ത്ത് സന്ദേശ വിന്‍ഡോയില്‍ നിന്ന് 'ഹായ്' എന്ന് അയയ്ക്കുക. നിങ്ങളുടെ ചോദ്യം ടൈപ്പുചെയ്ത് സംഭാഷണം ആരംഭിക്കുക. ഉദാ; എന്റെ ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകള്‍ കാണിക്കുക പോലുള്ളവ. അല്ലെങ്കില്‍ ആവശ്യമുള്ള സേവനത്തിനുള്ള ഓപ്ഷന് തിരഞ്ഞെടുക്കുക.
ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നും 70659 70659 എന്ന നമ്പറിലേക്ക് ഡചടഡആ എന്ന് ടങട അയയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ സേവനം ഒഴിവാക്കാനും കഴിയും.
ലഭ്യമായ സേവനങ്ങള്‍ :
• അക്കൗണ്ട് ബാലന്‍സ്
• മിനി സ്റ്റേറ്റ്മെന്റ്
• അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
• ക്രെഡിറ്റ് കാര്‍ഡിലെ കുടിശ്ശിക ബാലന്‍സ്
• മുമ്പത്തെ സ്റ്റേറ്റ്മെന്റ്
• റിവാര്‍ഡ് പോയിന്റുകള്‍
• ലഭ്യമായ ക്രെഡിറ്റ് പരിധി
• പ്രധാനപ്പെട്ട അപ്ഡേറ്റുകള്, റെഗുലേറ്ററി സന്ദേശങ്ങള്‍, പേയ്മെന്റ് അലേര്‍ട്ടുകള്‍
• ബാങ്കുമായി ബന്ധപ്പെട്ട സംശയങ്ങള്‍
• സ്ഥിര നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍
കൊട്ടക് മഹീന്ദ്ര ബാങ്ക്
സേവനം ആക്റ്റിവേറ്റ് ചെയ്യേണ്ട രീതി
- രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 9718566655 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കുക.
- ശേഷം നിങ്ങളുടെ മൊബൈല്‍ കോണ്ടാക്റ്റുകളില് '022 6600 6022' എന്ന നമ്പര്‍ ചേര്‍ക്കുക.
- പിന്നീട് 'help' എന്ന് ഒരു സന്ദേശമായി അയയ്ക്കുക.
- മൊബൈല്‍ നമ്പറിലേക്ക് ലഭിച്ച വാട്ട്സ്ആപ്പില്‍ 6 അക്ക ഒടിപി നല്‍കുക. വിവിധ സ്റ്റെപ്പുകള്‍ പൂര്‍ത്തിയാക്കുക.
- വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങള്‍ ആവശ്യമില്ലെന്ന് തോന്നുകയാണെങ്കില്‍ 'Stop' എന്ന് സന്ദേശമയച്ച് നിര്‍ത്താം.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline