ഡിസംബർ 31 ന് മുൻപ് എടിഎം കാർഡുകൾ പുതുക്കണം 

പഴയ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മാറ്റി ഉപഭോക്താക്കൾക്ക് പുതിയ കാർഡുകൾ നൽകാൻ ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകി.

നിലവിൽ ഉപയോഗത്തിലുള്ള മാഗ്-സ്‌ട്രൈപ്‌ കാർഡുകൾ പിൻവലിച്ച് മൈക്രോ പ്രോസസർ ഘടിപ്പിച്ച ഇഎംവി (EMV) ചിപ്പ് കാർഡുകൾ ഉപഭോക്താക്കൾക്ക് നൽകാൻ ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

കാർഡിനു പിന്നിൽ കറുത്ത കാന്തിക സ്ട്രിപ്പ് ഉള്ളവയാണ് മാഗ്-സ്‌ട്രൈപ്‌ കാർഡുകൾ. ഇവയേക്കാൾ കൂടുതൽ സുരക്ഷിതമാണ് ചിപ്പ് ഘടിപ്പിച്ച കാർഡുകൾ.

പുതിയ കാർഡുകൾ സൗജന്യമായി നൽകും. ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ ഒരു പരിധിവരെ തടയാൻ പുതിയ കാർഡിന് കഴിയും. അന്താരാഷ്ട്ര തലത്തിൽ ഉപയോഗത്തിലുള്ളവയാണ് ഇഎംവി കാർഡുകൾ.

നിങ്ങളുടേത് മാഗ്-സ്‌ട്രൈപ്‌ കാർഡ് ആണോ എന്ന് എങ്ങനെയറിയാം

മാഗ്-സ്‌ട്രൈപ്‌ കാർഡും ഇഎംവി ചിപ്പ് കാർഡും തിരിച്ചറിയുക എളുപ്പമാണ്. ഇഎംവി ചിപ്പ് കാർഡിന്റെ മുൻ ഭാഗത്തുതന്നെ ഒരു ചിപ്പ് കാണാം. അങ്ങനെയൊന്ന് ഇല്ലെങ്കിൽ അത് മാഗ്-സ്‌ട്രൈപ്‌ കാർഡ് ആയിരിക്കും.

എസ്ബിഐ ഉപഭോക്താക്കൾ പുതിയ കാർഡിന് അപേക്ഷിക്കുമ്പോൾ

എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കുന്നവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. അല്ലാത്തവർ അതാത് ബ്രാഞ്ചിൽ എത്തി അപേക്ഷ നൽകണം.

ഓൺലൈനിൽ അപേക്ഷ നൽകുന്നവർ www.onlinesbi.com എന്ന എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം. ഹോം പേജിൽ തന്നിരിക്കുന്ന ‘ഇ-സർവീസസ്’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം, എടിഎം കാർഡ് സർവീസസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തന്നിരിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് അപേക്ഷ സമർപ്പിക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it