കാര്‍ഡ് വേണ്ട; എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ആപ്പ് മതി

കാര്‍ഡ് ഉപയോഗിക്കാതെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്ന സംവിധാനവുമായി ഐസിഐസിഐ ബാങ്ക്. മൊബൈല്‍ ആപ്പ്, ഒടിപി എന്നിവയാണ് ഡെബിറ്റ് കാര്‍ഡിനു പകരമാകുന്നത്. കാര്‍ഡ് കൊണ്ടുനടക്കുകയോ എടിഎം പിന് ഓര്‍ത്തുവെയ്ക്കുകയോ വേണ്ടെന്നതാണ് പുതിയ സൗകര്യത്തിന്റെ ആകര്‍ഷണം.
ഐസിഐസിഐ ബാങ്കിന്റെ 'ഐമൊബൈല്‍' എന്ന ആപ്പ് ലോഗിന്‍ ചെയ്ത് സുഗമമായി പണമെടുക്കാനുള്ള സൗകര്യം ബാങ്കിന്റെ 15,000 എടിഎമ്മുകളില്‍ ഒരുങ്ങുന്നതായി പത്രക്കുറിപ്പില്‍ പറയുന്നു.ആപ്പില്‍ സര്‍വീസസ്-കാഷ് വിത്ഡ്രോവല്‍ അറ്റ് ഐസിഐസിഐ ബാങ്ക് എടിഎം, സെല്‍ഫ് സെലക്ട് ചെയ്ത് പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക ചേര്‍ക്കുക. എക്കൗണ്ട് നമ്പര്‍ നല്‍കുക. നാലക്ക താല്‍ക്കാലിക പിന് നല്‍കുക. അപ്പോള്‍ എസ് എം എസ് ആയി ഒടിപി ലഭിക്കും. ഒടിപിക്ക് അടുത്ത ദിവസം രാത്രി 12 വരെ കാലാവധിയുണ്ടാകും.
തുടര്‍ന്ന് ഐസിഐസിഐ ബാങ്കിന്റെ എടിഎം സന്ദര്‍ശിച്ച് കാര്ഡ്ലെസ് കാഷ് വിത്ഡ്രോവല്‍-സെലക്ട് ചെയ്യണം.അതില്‍ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്ത ശേഷം നിര്‍ദ്ദേശാനുസരണം ഒടിപിയും പിന്നീട് താല്‍ക്കാലിക പിന് നമ്പറും നല്‍കുക. അടുത്ത ഘട്ടമായി പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക വീണ്ടും രേഖപ്പെടുത്തുന്നതോടെ തുക ലഭിക്കും, കണ്ഫര്മേഷന് എസ് എം എസും.
ഈ സൗകര്യം ഉപയോഗിച്ച് ഒരുദിവസം പരമാവധി 20,000 രൂപ പിന്‍വലിക്കാം.ഐമൊബൈലില് നിന്നുള്ള പുതിയ സംവിധാനം സുരക്ഷിതമായും സൗകര്യപ്രദമായും പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline