കേരളത്തിൽ റീറ്റെയ്ൽ വായ്പാ വിതരണം ശക്തിപ്പെടുത്താൻ ഐസിഐസിഐ ബാങ്ക് 

2020 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് റീറ്റെയ്ൽ വായ്പകളിൽ 20% വളർച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ICICI bank Executive Director Anoop Bagchi
ICICI bank Executive Director Anoop Bagchi

കേരളത്തിലെ ചെറുകിട വായ്പാ വിതരണം ഊർജ്ജിതപ്പെടുത്താൻ ഐസിഐസിഐ ബാങ്ക്. 2020 സാമ്പത്തിക വര്‍ഷം ചെറുകിട വായ്പാ വിതരണത്തിൽ 20 ശതമാനത്തിലേറെ വളര്‍ച്ച നേടാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഉപഭോക്തൃ വായ്പകൾക്കും മോര്‍ട്ട്ഗേജ് വായ്പകൾക്കും പ്രത്യേക ഊന്നൽ നൽകിയാണ് ഈ ലക്ഷ്യത്തിലേക്കെത്തിച്ചേരാൻ ബാങ്ക് ഉദ്ദേശിക്കുന്നത്. വ്യക്തിഗത വായ്പകളും വാഹന വായ്പകളും ഉൾപ്പെടുന്ന ഉപഭോക്തൃ വായ്പകളുടെ വിതരണം 22 ശതമാനം ഉയർത്തും.

ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ള മോര്‍ട്ട്ഗേജുകള്‍ 20 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ചെറുകിട ഉപഭോക്തൃ വായ്പകളുടെ കാര്യത്തില്‍ ഗണ്യമായ വളര്‍ച്ചയാണു ദൃശ്യമായതെ് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി ചൂണ്ടിക്കാട്ടി.

സ്വയം തൊഴില്‍ ചെയ്യുവര്‍ ഹൃസ്വകാല വായ്പകള്‍ക്കാണു താല്‍പ്പര്യം കൂടുതല്‍ പ്രകടിപ്പിക്കുന്നതെന്നും അവരുടെ ഭാഗത്തു നിന്ന് അൺസെക്യൂര്‍ഡ് വിഭാഗത്തില്‍ പെട്ട ബിസിനസ്സ് വായ്പകള്‍ക്ക് കൂടുതല്‍ ആവശ്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here